ഹരിപ്പാട്: എ.ടി.എമ്മുകളിലും ട്രഷറികളിലും ആവശ്യത്തിന് പണമില്ലാത്തത് മൂലം ജനം വലയുന്നു. എസ്.ബി.ഐയിലെ അടക്കം എ.ടി.എമ്മിൽ പണം എടുക്കാൻ വന്നവർ നിരാശരായി മടങ്ങുന്നത് പതിവ് കാഴ്ചയായി. ബാങ്കിൽനിന്ന് ചിലർക്ക് 10,000ന് താഴെ പണം കിട്ടി. അധികംപേരും മടങ്ങിപ്പോയി. ഹരിപ്പാട്, മുതുകുളം ട്രഷറികളിൽ എത്തിയ പെൻഷൻകാർക്കായിരുന്നു ഏറെ ദുരിതം. തിങ്കളാഴ്ച രാവിലെ തന്നെ എത്തിയ പ്രായമായവർ പണം കിട്ടാതെ ഉച്ചയോടെ മടങ്ങി. എസ്.ബി.ഐയോട് ഒരുകോടി രൂപ ചോദിച്ചെങ്കിലും 50 ലക്ഷം രൂപ ഹരിപ്പാട്, മുതുകുളം എന്നീ ട്രഷറികൾക്ക് നൽകി.ഇതിൽ 30 ലക്ഷം ഹരിപ്പാടിനും 20 ലക്ഷം മുതുകുളത്തിനുമായി വീതിച്ചു. കഴിഞ്ഞദിവസം ടോക്കൺ നൽകിയ 152 പേർക്ക് ഈ തുക നൽകി. എന്നാൽ, തിങ്കളാഴ്ച വന്നവർക്ക് നൽകാൻ പണം ഇല്ലാതെവന്നു. തുടർ ദിവസങ്ങളിൽ പണം കിട്ടിയാൽ മാത്രമേ എല്ലാ പെൻഷൻകാർക്കും കൊടുത്തുതീർക്കാൻ കഴിയുള്ളൂവെന്ന് ട്രഷറി ഒാഫിസർ സഹീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.