മാ​ന്നാ​റി​ൽ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ചെങ്ങന്നൂർ: തോട് ഉൾപ്പെടെയുള്ള പുറമ്പോക്ക് ഭൂമികൾ പഞ്ചായത്തുകളുടെ അധീനതയിലായതിനാൽ കൈയേറ്റം ഒഴിപ്പിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന റവന്യൂ അധികാരികളുടെ നിലപാട് കൈയേറ്റക്കാർക്ക് ഗുണകരമാകുന്നു. മാന്നാർ പഞ്ചായത്തിലെ കിണർ പുറമ്പോക്കും കുട്ടമ്പേരൂർ കോയിക്കൽ ജങ്ഷന് കിഴക്കുനിന്ന് ആരംഭിക്കുന്ന കുരട്ടിശേരി തോട്ടുവായ്പകടവ് തോട് കൈയേറ്റവും ഒഴിപ്പിക്കണമെന്ന തീരുമാനം നടപ്പാക്കാനുള്ള അധികാരം പഞ്ചായത്തിനാണെന്ന നിലപാട് റവന്യൂ അധികൃതർ എടുത്തതാണ് നടപടികൾക്ക് തടസ്സമാകുന്നത്. കുട്ടമ്പേരൂർ കോയിക്കൽ പള്ളം തോട് മാന്നാർ ടൗൺ അഞ്ചാം വാർഡിലെ തോട്ടുമായ്പ്പ് കടവ് ജങ്ഷനിൽവെച്ച് പമ്പാനദിയോട് ചേരുന്നു. തോടിന് മൂന്ന് കി.മീറ്റർ നിളവും 5.5 മീറ്റർ മുതൽ 12 മീറ്റർ വരെ വീതിയുമാണ് ഉണ്ടായിരുന്നത്. അനധികൃത നികത്തൽ മൂലം തോടിെൻറ ഇരുവശങ്ങളിലുമുള്ള രണ്ടുനെല്ലും ഒരു എള്ളും ഉൾപ്പടെ മൂന്നുപൂവ് കൃഷി ചെയ്തിരുന്ന വിരിപ്പ് നെൽവയലുകൾ കരഭൂമിയായി മാറി. ഇതോടെ തോടിെൻറ മരണത്തിനും തുടക്കമായി. നികത്തിയ സ്ഥലത്ത് കെട്ടിട സമുച്ചയങ്ങൾ ഉയരുകയും തോടിന് മുകളിലൂടെ നടപ്പാത നിർമാണം നടത്തുകയും ചെയ്തതോടെ തോട് പേരിൽ മാത്രമായി. ഒഴുക്ക് നിലച്ച തോട് മാലിന്യത്തൊട്ടിയായി. താലൂക്ക് വികസന സമിതി കൈയേറ്റം ഒഴിപ്പിക്കണമെന്ന് മാസങ്ങൾക്കുമുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൈയേറ്റം ഒഴിപ്പിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് റവന്യൂ വകുപ്പും ഒഴിപ്പിക്കൽ നടപടി സ്വീകരിക്കേണ്ടത് റവന്യൂ വകുപ്പാണെന്ന് പഞ്ചായത്തും നിലപാടെടുത്തതോടെ കൈയേറ്റം ഒഴിപ്പിക്കൽ നടപടി അനിശ്ചിതത്വത്തിലായി. ഇതേ അവസ്ഥയാണ് കായംകുളം-തിരുവല്ല സംസ്ഥാന പാതയോരത്തെ പൊതുകിണർ കൈയേറ്റം ഒഴിപ്പിക്കൽ നടപടിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.