പെ​രു​മ്പ​ളം ദ്വീ​പി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന വ്യാ​പ​കം

വടുതല: പെരുമ്പളം ദ്വീപിൽ അനധികൃത മദ്യവിൽപന വ്യാപകമാകുന്നു. പെരുമ്പളം ദ്വീപിലേക്ക് യാത്ര സൗകര്യം കുറവായതിനാൽ പലപ്പോഴും പൊലീസും എക്സൈസും ഇവിടെ പതിവായി പരിശോധന നടത്താറില്ല. ബോട്ട് സർവിസ് മാത്രമാണ് ഏക മാർഗം. പെരുമ്പളം ദ്വീപിൽ പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. ഇത് ദ്വീപിലെ മദ്യവിൽപനക്കാർക്കും കഞ്ചാവ് മാഫിയകൾക്കും സഹായകമാണ്. കഴിഞ്ഞദിവസം ദ്വീപിൽ പരസ്യമദ്യപാനത്തിനിടെ നാലുപേർ പിടിയിലായതാണ് ഒടുവിലത്തെ സംഭവം. ഇതിൽ ഒരാൾ ബോട്ടിൽനിന്ന് ചാടി രക്ഷപ്പെടാനും ശ്രമിച്ചു. വിദേശമദ്യവുമായി ദ്വീപിൽനിന്ന് പല ആളുകളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ദിനംപ്രതി എറണാകുളത്തുനിന്ന് ഒരുസംഘം ദ്വീപിലേക്ക് വരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് വിദ്യാർഥികളും പൊലീസ് പിടിയിലാകുന്നുണ്ട്. ദ്വീപിൽ പൊലീസ് എയ്ഡ്പോസ്റ്റ് വേഗം സ്ഥാപിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.