ചേ​ർ​ത്ത​ല​യി​ലെ കൊ​ല​പാ​ത​കം ന​ടു​ക്ക​മാ​യി

ആലപ്പുഴ: കൊലപാതകവും അക്രമരാഷ്ട്രീയ പരമ്പരകളും മാസങ്ങളായി തുടരുന്ന ജില്ലയിൽ ഒരുവിദ്യാർഥി ദാരുണമായി കൊല്ലപ്പെട്ട ചേർത്തലയിലെ സംഭവം മറ്റൊരു നടുക്കമായി. ചേർത്തല വയലാർ നീലിമംഗലം ക്ഷേത്ര ഉത്സവത്തിനിടെ വ്യാഴാഴ്ചയാണ് ആർ.എസ്.എസ് പ്രവർത്തകരുടെ മർദനത്തിൽ പട്ടണക്കാട് ആറാം വാർഡ് കളപ്പുരക്കൽ വീട്ടിൽ അനന്തു അശോകൻ മരിച്ചത്. പ്ലസ് ടു വിദ്യാർഥിയായ അനന്തു കോൺഗ്രസ് പ്രവർത്തകനായ അശോകെൻറ മകനാണ്. സുഹൃത്തിെൻറ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ആക്രമിസംഘം വിജനമായ സ്ഥലത്ത് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. നേരത്തേ ആർ.എസ്.എസ് ആശയത്തിലുണ്ടായിരുന്ന അനന്തു പിന്നീട് അതിൽനിന്ന് മാറിയിരുന്നു. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിൽ എത്തിച്ചതെന്ന് പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളും രംഗത്തുവന്നു. വെള്ളിയാഴ്ച എൽ.ഡി.എഫും യു.ഡി.എഫും ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാൽ, പത്രം, ആംബുലൻസ് സർവിസ്, പരീക്ഷകൾ എന്നിവയെയും ചേർത്തല കാർത്യായനി ക്ഷേത്ര പൂരമഹോത്സവത്തിെൻറ ഭാഗമായി ചേർത്തല ടൗണിനെയും അറവുകാട് ക്ഷേത്ര പൂര മഹോത്സവത്തിെൻറ ഭാഗമായി പുന്നപ്ര വടക്ക്, തെക്ക് പഞ്ചായത്തുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി ഡി.സി.സി പ്രസിഡൻറ് എം. ലിജു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.