വ​ടു​ത​ല​യി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്​

വടുതല: അരൂക്കുറ്റി വടുതലയിൽ ഹർത്താലനുകൂലികളും എസ്.ഡി.പി.െഎ പ്രവർത്തകരും തമ്മിൽ സംഘർഷം. ഹർത്താലനുകൂലിയായ പാണാവള്ളി ഓഞാലിൽ റഫീഖിെൻറ (36) തലക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11മണിയോടെ വടുതല ജങ്ഷനിലായിരുന്നു സംഭവം. വടുതലയിലെ എസ്.ഡി.പി.ഐ നേതാവിെൻറ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പ്രവർത്തകരുടെ ഓട്ടോ ടാക്സി തടഞ്ഞതിെൻറപേരിലാണ് റഫീഖിനെ ഇരുമ്പുവടികൊണ്ട് തലക്കും മറ്റും ആക്രമിച്ചതെന്ന് ഹർത്താലനുകൂലികൾ പറഞ്ഞു. തൃച്ചാറ്റുകുളം ജങ്ഷനിൽനിന്നാണ് പ്രശ്നങ്ങൾക്ക് തുടക്കം. വടുതലയിലേക്ക് വന്ന ഓട്ടോ ടാക്‌സി തൃച്ചാറ്റുകുളം ജങ്ഷന് സമീപം ഹർത്താലനുകൂലികൾ തടയാൻ ശ്രമിക്കുകയും ഓട്ടോ നിർത്താതെപോകുന്നതിനിടെ റഫീഖിനെ ഓട്ടോ ഇടിക്കുകയും ചെയ്തിരുന്നു. ഓട്ടോയെ പിന്തുടർന്ന റഫീഖും ഹർത്താലനുകൂലികളും എസ്.ഡി.പി.ഐ പ്രവർത്തകരും തമ്മിൽ വടുതലയിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് ആക്രമിക്കപ്പെട്ടതെന്ന് പറയുന്നു. തല്ലാൻ ഉപയോഗിച്ചതെന്ന് പറയുന്ന ഇരുമ്പ് പൈപ്പ് പൊലീസ് കണ്ടെടുത്തു. അതേസമയം, കോൺഗ്രസ് പ്രവർത്തകർ മനഃപൂർവം പ്രകോപനം ഉണ്ടാക്കുകയായിരുെന്നന്ന് എസ്.ഡി.പി.ഐ പ്രവത്തകർ ആരോപിച്ചു. സംഭവമറിഞ്ഞ് ഇരുപാർട്ടികളിൽപെട്ടവരും നാട്ടുകാരും തടിച്ചുകൂടി. പൂച്ചാക്കൽ പൊലീസ് എത്തിയാണ് സ്‌ഥിതി ശാന്തമാക്കിയത്. ഹർത്താൽ ദിനങ്ങളിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാത്ത വടുതലയിൽ വ്യാഴാഴ്ചത്തെ സംഭവം നാട്ടുകാരിൽ ഞെട്ടലുണ്ടാക്കി. വടുതലയിൽ കടകളെല്ലാം അടഞ്ഞുകിടന്നു. ഹർത്താലനുകൂലികൾ പ്രകടനവും നടത്തിയിരുന്നു. പ്രകടനം വടുതലയിൽ സമാപിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. അതിനിടെയാണ് ചുമട്ടുതൊഴിലാളിയായ റഫീഖിന് അടിയേറ്റത്. ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചത് അക്രമരാഷ്ട്രീയമാണെന്നും മരണവീട്ടിലേക്കാണ് ആളുകൾ ഒാേട്ടായിൽ വന്നതെങ്കിൽ അവരെ തടഞ്ഞത് അംഗീകരിക്കാൻ പറ്റില്ലെന്നും നാട്ടുകാർ പറഞ്ഞു. ഹർത്താലിെൻറ മറവിൽ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.െഎ ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് എ.എം. മുഹമ്മദ് ജലീലിെൻറ മരണവുമായി ബന്ധപ്പെട്ട് വടുതലയിലേക്ക് എത്തിയ പ്രവർത്തകരുടെ വാഹനങ്ങൾ അരൂക്കുറ്റിയിലും പാണാവള്ളിയിലും കോൺഗ്രസുകാർ തടയുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നെന്ന് യോഗം ആരോപിച്ചു. പ്രസിഡൻറ് കെ.എസ്. ഷാൻ അധ്യക്ഷത വഹിച്ചു. എം. സാലിം, സിയാദ് മണ്ണാമുറി, നാസർ പുറക്കാട്, എ.ബി. ഉണ്ണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.