മാലിന്യം: വടുതല രോഗഭീതിയില്‍

വടുതല: വടുതല ജങ്ഷന്‍ മാലിന്യകേന്ദ്രമായി മാറുന്നു. പ്രദേശവാസികള്‍ രോഗഭീതിയില്‍. വടുതല മിര്‍സാദ് റോഡിന്‍െറ ഇരുവശവും മാലിന്യകേന്ദ്രമായിട്ട് മാസങ്ങളായി. റോഡരുകിലെ കാടുപിടിച്ച സ്ഥലത്ത് ചാക്കുകളിലും പോളിത്തീന്‍ കവറുകളിലും കെട്ടി വന്‍തോതിലാണ് മാലിന്യം തള്ളുന്നത്.ഇവ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. റോഡിലൂടെ മൂക്കുപൊത്തിയാണ് ആളുകള്‍ പോകുന്നത്. വടുതലയിലെ പ്രധാന റോഡാണിത്. വീടുകളിലെ മാലിന്യവും അറവുശാലകളിലെയും കോഴിക്കടകളിലെയും മാലിന്യം സ്ഥിരമായി തള്ളുന്നുണ്ട്. മാംസാവശിഷ്ടങ്ങള്‍ ഇവിടെനിന്ന് പക്ഷികള്‍ പരിസരത്തെ കിണറുകളിലും ജലസ്രോതസ്സുകളിലും കൊണ്ടിടുന്നതും പതിവാണ്. ഇത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.