കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വൈദ്യുതിമുടക്കം പതിവാകുന്നു

കുട്ടനാട്: കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വൈദ്യുതിമുടക്കം നാട്ടുകാരെ വലക്കുന്നു. ആര്‍ ബ്ളോക്, സി ബ്ളോക്, ചിത്തിര, മാര്‍ത്താണ്ഡന്‍ കായല്‍ പ്രദേശങ്ങളിലാണ് വൈദ്യുതി നിരന്തരമായി മുടങ്ങുന്നത്. ആഴ്ചയില്‍ മൂന്നുദിവസം മാത്രമാണ് കൃത്യമായി വൈദ്യുതി ലഭിക്കുന്നത്. അഞ്ചുമാസമായി പ്രദേശവാസികള്‍ ഇത്തരത്തില്‍ ദുരിതം അനുഭവിക്കുകയാണ്. ഈ പ്രദേശങ്ങളിലെ വൈദ്യുതിത്തകരാര്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബി കരാര്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍, കരാറുകാരന്‍ കൃത്യമായി പ്രശ്നങ്ങള്‍ പരിഹരിക്കാനോ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ പരിഹാരം കാണാനോ തയാറാകുന്നില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആഴ്ചയില്‍ മൂന്നുദിവസം വൈദ്യുതി ലഭിച്ചാലും പുലര്‍ച്ചെ മൂന്നിന് കട്ടാകും. രാത്രിയില്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നില്ല. വൈദ്യുതി തടസ്സത്തിന് കാരണം ലൈന്‍ എര്‍ത്താകുന്നതാണെന്നും അത് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നുമാണ് കരാറുകാരന്‍ നാട്ടുകാര്‍ക്ക് നല്‍കുന്ന മറുപടി. പ്രദേശത്തെ നിരവധി പോസ്റ്റുകള്‍ അപകടഭീഷണിയിലായിട്ടും അധികൃതര്‍ അറിയാത്ത മട്ടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.