എ.എസ് കനാല്‍ പാലം അപകടത്തില്‍; തിരിഞ്ഞുനോക്കാതെ അധികൃതര്‍

ചേര്‍ത്തല: നഗരത്തില്‍ എ.എസ് കനാല്‍ പാലം അപകടാവസ്ഥയിലായിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ളെന്ന് പരാതി. ചേര്‍ത്തല കോടതി കവലക്ക് പടിഞ്ഞാറുള്ള ഇരുമ്പുപാലമാണ് കാലപ്പഴക്കത്താല്‍ അടിവശം ദ്രവിച്ച് കമ്പികള്‍ പുറത്തുകാണുന്ന വിധത്തിലുള്ളത്. പാലത്തിന് അരനൂറ്റാണ്ടിനുമേല്‍ പഴക്കമുണ്ട്. നഗരഹൃദയ ഭാഗത്ത് ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ സഞ്ചരിക്കുന്നത്. തൂണുകള്‍ക്ക് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. മധ്യഭാഗത്ത് സിമന്‍റ് അടര്‍ന്നുപോയി കുഴി രൂപപ്പെട്ടു. എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളും ഇതുവഴിയാണ് നഗരത്തിലേക്ക് പോകുന്നത്. തിരക്കൊഴിവാക്കാന്‍ വീതി കൂട്ടി പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പാലത്തില്‍ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. കാല്‍നടക്കാര്‍ അപകടത്തില്‍പെടുന്നത് വര്‍ധിച്ചപ്പോള്‍ സമീപത്ത് മറ്റൊരു നടപ്പാലം നിര്‍മിച്ച് നഗരസഭ പരിഹാരം കണ്ടത്തെിയെങ്കിലും ഇത് അധികംപേരും ഉപയോഗിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.