കരുവാറ്റ ജലോത്സവം ആയാപറമ്പ് വലിയ ദിവാന്‍ജി ജേതാക്കള്‍

ഹരിപ്പാട്: 50ാമത് കരുവാറ്റ ജലോത്സവത്തില്‍ ആയാപറമ്പ് വലിയ ദിവാന്‍ജി ചുണ്ടന്‍ ജേതാക്കളായി. കരുവാറ്റ ലീഡിങ് ചാനലില്‍ ഹോംമിനിസ്റ്റേഴ്സ് ട്രോഫിക്കുവേണ്ടി നടന്ന ഫൈനല്‍ മത്സരത്തില്‍ ആയാപറമ്പ് പാണ്ടി ചുണ്ടനെ അര വള്ളപ്പാട് പിന്നിലാക്കിയാണ് ശ്രീപാര്‍ഥനും ശ്രീപത്മനാഭനും ക്യാപ്റ്റന്മാരായ ആയാപറമ്പ് വലിയ ദിവാന്‍ജി വിജയിച്ചത്. ജി. റജി ക്യാപ്റ്റനായ ശ്രീഗണേഷ് മൂന്നും സൈമണ്‍ എബ്രഹാം ക്യാപ്റ്റനായ കരുവാറ്റ ശ്രീവിനായകന്‍ നാലും സ്ഥാനങ്ങള്‍ നേടി. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ കരുവാറ്റ പുത്തന്‍ചുണ്ടന്‍ ഒന്നാംസ്ഥാനവും ആനാരി രണ്ടാംസ്ഥാനവും വെള്ളംകുളങ്ങര മൂന്നാംസ്ഥാനവും ചെറുതന നാലാംസ്ഥാനവും നേടി. ചുണ്ടന്‍ സെക്കന്‍ഡ് റണ്ണറപ്പ് മത്സരത്തില്‍ ശ്രീകാര്‍ത്തികേയന്‍ ഒന്നാംസ്ഥാനം നേടി. ആര്‍. രാജേഷ് എം.എല്‍.എ ജലമേള ഉദ്ഘാടനം ചെയ്തു. സി. സുജാത അധ്യക്ഷത വഹിച്ചു. ജി. വേണുഗോപാല്‍, എസ്. ഗോപാലകൃഷ്ണന്‍, തോമസ് വി. തയ്യില്‍, അഡ്വ. എം.എം. അനസ് അലി, ഡോ. ബി. സുരേഷ്കുമാര്‍, ഡോ. ബിജു രമേശ്, സുരേഷ്, ആര്‍.കെ. കുറുപ്പ്, പി. പ്രസാദ്, പ്രണവം ശ്രീകുമാര്‍, കെ.കെ. സുരേന്ദ്രനാഥ്, ബിജു കൊല്ലശേരി, സുരേഷ് കുമാര്‍, ഗിരിജ സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.