ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍, ഇരമല്ലിക്കര സേവാഭാരതിയുടെ സംയുക്ത കൂട്ടായ്മയിലൂടെ നിര്‍മിച്ച സ്വര്‍ഗീയ വിശാല്‍ അനുസ്മരണ ബസ് കാത്തിരുപ്പുകേന്ദ്രം ഇരമല്ലിക്കരയില്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. പത്തോളം പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പരിശ്രമത്തിലും സഹകരണത്തോടെയുമാണ് നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് ജലജ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് വിഭാഗ് കാര്യവാഹക് ഒ.കെ. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ എസ്. രഞ്ജിത്ത്, ടി. ഗോപി, ബ്ളോക് അംഗം കലാരമേശ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റ് സജു ഇടക്കല്ലില്‍, ദിലീപ് പാലശേരില്‍, ബിനു, രാജീവ്, വിശ്വന്‍, അനില്‍കുമാര്‍, ശ്രീജിത്ത്, സതീഷ്, ദിപു, പ്രമോദ്, അനീഷ് എന്നിവര്‍ സംസാരിച്ചു. കാത്തിരിപ്പുകേന്ദ്രത്തിന്‍െറ ഇരുവശവും പൂന്തോട്ടം നിര്‍മിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകളിലെ ഫോണ്‍ നമ്പറുകളും അഡ്രസും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.