പത്തിയൂര്‍ പഞ്ചായത്ത് ബജറ്റ്: കൃഷി വികസനത്തിന് മുന്‍തൂക്കം

കായംകുളം: കൃഷി വികസനത്തിന് സമഗ്രപദ്ധതി രൂപം നല്‍കുന്ന ബജറ്റ് പത്തിയൂര്‍ പഞ്ചായത്തില്‍ അവതരിപ്പിച്ചു. നെല്‍കൃഷിക്ക് വിരിപ്പ്-പുഞ്ച കൃഷി വികസനത്തിനായി എട്ടുലക്ഷമാണ് വകകൊള്ളിച്ചത്. തെങ്ങ് കൃഷിക്ക് മൂന്നുലക്ഷവും പച്ചക്കറിക്ക് ആറുലക്ഷവും കിഴങ്ങ് വിളകള്‍ക്ക് അഞ്ചും ഗ്രോബാഗ് വിതരണത്തിന് നാലുലക്ഷവും പയര്‍ കൃഷിക്ക് ഒന്നരലക്ഷവും വകയിരുത്തി. തരിശ്-വിരിപ്പ് നിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ മൂന്നുലക്ഷം, പശു വളര്‍ത്തലിന് അഞ്ചുലക്ഷം, മുട്ടക്കോഴി വളര്‍ത്തലിന് ആറുലക്ഷം, കന്നുകുട്ടി പരിപാലനം മൂന്നര ലക്ഷം, മൃഗസംരക്ഷണം നാലുലക്ഷം, പട്ടികജാതി വിഭാഗത്തിന് പാട്ട കൃഷി നടപ്പാക്കാന്‍ ഒരുലക്ഷം എന്നിങ്ങനെയും ചെലവഴിക്കും. വിദേശജോലി ലക്ഷ്യമിടുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് രണ്ടരലക്ഷം, ഉറവിട മാലിന്യ സംസ്കരണം മൂന്ന് ലക്ഷവും, ബയോഗ്യാസ് പ്ളാന്‍റിനായി ഒന്നര ലക്ഷവും വകയിരുത്തി. സേവന മേഖലയില്‍ 15.7 കോടിയുടെയും പശ്ചാത്തല മേഖലയില്‍ 17.2 കോടിയുടെയും പദ്ധതികളും നിര്‍ദേശിച്ചിരിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ലീലാ ഗോകുലാണ് അവതരിപ്പിച്ചത്. പ്രസിഡന്‍റ് വി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.