കാളത്തോട് –പൂത്തോട്ട റൂട്ടില്‍ ബോട്ട് സര്‍വിസ് തുടങ്ങണമെന്ന് ഹൈകോടതി

വടുതല: പെരുമ്പളം കാളത്തോട്-പൂത്തോട്ട റൂട്ടില്‍ പുതിയ ബോട്ട് സര്‍വിസ് തുടങ്ങാന്‍ ഹൈകോടതി ഉത്തരവ്. പെരുമ്പളം മട്ടവേലില്‍ ഹരികൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഒരു മാസത്തിനുള്ളില്‍ പുതിയ ബോട്ട് സര്‍വിസ് തുടങ്ങുന്നതിന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേ സമയം പെരുമ്പളത്ത് ബോട്ട് സര്‍വിസ് മുടക്കവും യാത്രാ ക്ളേശവും പതിവാണെന്ന് യാത്രക്കാര്‍ പറഞ്ഞു. ബോട്ട് തകരാറായാല്‍ ഉപയോഗിക്കുന്നതിന് അനുവദിച്ച സ്പെയര്‍ ബോട്ടും തകരാറിലാണ്. ജോലി സ്ഥലങ്ങളിലേക്ക് കൃത്യസമയത്ത് എത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല. ബോട്ട് സര്‍വീസ് നിലക്കുന്ന സമയത്ത് വഞ്ചിയിലാണ് യാത്ര. ധാരാളം ആളുകളെ കയറ്റി വഞ്ചിയിലുള്ള യാത്ര വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. പാണാവള്ളി ജലഗതാഗത വകുപ്പിന്‍െറ പാണാവള്ളി ബോട്ട് സ്റ്റേഷനില്‍ നിന്നുള്ള സര്‍വിസ് മുടക്കം പതിവായതിനെ തുടര്‍ന്ന് പെരുമ്പളം ദ്വീപ് നിവാസികള്‍ പാണാവള്ളി ബോട്ട് സ്റ്റേഷന്‍ ഓഫിസ് പലതവണ ഉപരോധിച്ചിരുന്നു. സമരങ്ങള്‍ക്ക് ഒടുവില്‍ അനുവദിച്ച് കിട്ടിയ സ്പെയര്‍ ബോട്ട് തകരാറാകുന്നത് പതിവാണ്. പെരുമ്പളത്തെ ജനങ്ങള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാന്‍ ബോട്ട് സര്‍വിസ് മാത്രമാണ് ഏക ആശ്രയം. പതിവായി പലരും വൈകി ജോലിക്കത്തെുന്ന സംഭവങ്ങളില്‍ ജോലി നഷ്ടപ്പെടല്‍ ഭീഷണിവരെ ഉണ്ടായിട്ടുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. വിദ്യാര്‍ഥികളും വ്യാപാരികളും ബോട്ട് മുടക്കത്തെ തുടര്‍ന്ന് ഏറെ വലയുകയാണ്. ഹൈകോടതി ഉത്തരവ് അവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.