എടവനക്കാട്: അപ്രതീക്ഷിതമായി കുടിവെള്ളം മുടങ്ങിയത് വീട്ടമ്മമാരെ വലച്ചു. രണ്ട് ദിവസമായി തുടരുന്ന കുടിവെള്ള വിതരണത്തിലെ അപാകത ഇതുവരെ പരിഹരിക്കപ്പെട്ടില്ല. ചൊവ്വര കുടിവെള്ള പദ്ധതിയില്‍ വരുന്ന പറവൂര്‍ മുതല്‍ ഞാറക്കല്‍ വരെയാണ് കുടിവെള്ളം മുടങ്ങിയത്. ചൊവ്വാഴ്ച പൂര്‍ണമായും കുടിവെള്ളം മുടങ്ങിയെങ്കിലും രാത്രി ആയപ്പോഴേക്കും ചെറായിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്തിരുന്നു. എടവനക്കാടിന്‍െറയും പള്ളിപ്പുറത്തിന്‍െറയും ചില ഭാഗങ്ങളിലും നായരമ്പലത്തും ഞാറക്കലും ബുധനാഴ്ചയും കുടിവെള്ളം ലഭിച്ചില്ല. ചൊവ്വരയില്‍ പമ്പിങ്ങില്‍ വന്ന അപാകതയാണ് കുടിവെള്ള വിതരണത്തെ ബാധിച്ചത്. പമ്പിങ് സ്ഥലത്ത് പുഴവെള്ളം കലങ്ങി മറിഞ്ഞതിനാല്‍ ഒരു മോട്ടോര്‍ ഉപയോഗിച്ച് മാത്രമേ പമ്പിങ് നടത്തിയിരുന്നുള്ളൂ. കുടിവെള്ളം പമ്പ് ചെയ്യുന്നതില്‍ ഫോഴ്സ് കുറവായതിനാലാണ് തെക്കന്‍ മേഖലകളിലേക്ക് വെള്ളം എത്താതിരുന്നത്. വരും ദിവസങ്ങളില്‍ പൂര്‍ണതോതില്‍ പമ്പിങ്ങ് നടത്തി കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.