പാണാവള്ളി-പൂത്തോട്ട റൂട്ടില്‍ ബോയകള്‍ സ്ഥാപിക്കണം

വടുതല: പാണാവള്ളി-പൂത്തോട്ട റൂട്ടില്‍ ചാനല്‍ മാര്‍ക്കിങ് ബോയകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം. രാത്രിയിലും മഴക്കാലത്തും ബോട്ടുകള്‍ക്ക് ദിശ വ്യക്തമാകാത്തതിനാല്‍ യാത്രാക്ളേശവും അപകടസാധ്യതയുമാണെന്നാണ് യാത്രക്കാരുടെ പരാതി. ജലഗതാഗത വകുപ്പിന് ഏറെ വരുമാനമുള്ളതാണ് പാണാവള്ളി ബോട്ട് സ്റ്റേഷന്‍. പാണാവള്ളി, പെരുമ്പളം, പൂത്തോട്ട, പറവൂര്‍ റൂട്ടുകളിലൂടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും യാത്രചെയ്യുന്നത്. എന്നാല്‍, വര്‍ഷങ്ങളായിട്ടും ഇവിടെ ചാനല്‍ മാര്‍ക്കിങ് ബോയകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ബോട്ടുകള്‍ക്ക് സുരക്ഷിതമായി സര്‍വിസ് നടത്താവുന്നതും ആഴമുള്ളതുമായ കായല്‍ ഭാഗങ്ങള്‍ കണ്ടത്തെി അവിടങ്ങളില്‍ നിശ്ചിത അകലത്തില്‍ രാത്രി വെളിച്ചത്തോടുകൂടിയ ബോയകള്‍ സ്ഥാപിക്കണം. അരയങ്കാവ് ഭാഗത്ത് ഒരു ബോയ വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. രാത്രിയിലും മഴസമയത്തു സ്രാങ്കിന്‍െറ അനുഭവ പരിചയത്തിന്‍െറ അടിസ്ഥാനത്തിലാണ് വലിയ അപകടങ്ങള്‍ ഇല്ലാതെ സര്‍വിസ് നടത്തുന്നത്. അടുത്തിടെ ജലഗതാഗത വകുപ്പിന്‍െറ തവണക്കടവ്-വൈക്കം ഫെറിയില്‍ ചാനല്‍ മാര്‍ക്കിങ് ബോയകള്‍ സ്ഥാപിച്ചിരുന്നു. അതേസമയം, ജലവാഹനങ്ങള്‍ എതിരെ സര്‍വിസ് നടത്തുമ്പോള്‍ ഇടതുവശം ചേര്‍ന്ന് പോകാത്തതിനാലും അപകടം ഉണ്ടാകാറുണ്ട്. കേരള ഇന്‍ലാന്‍ഡ് വെസല്‍ നിയമപ്രകാരം ഇടതുവശം ചേര്‍ന്ന് പോകണമെന്നാണ് നിര്‍ദേശം. ബോട്ടുകള്‍ അടുത്തടുത്ത് വരുമ്പോള്‍ പരസ്പരം ഹെഡ്ലൈറ്റ് തെളിച്ചും അണച്ചും മുന്നറിയിപ്പ് നല്‍കണമെന്നും നിയമമുണ്ട്. ഇതും പാലിക്കപ്പെടാറില്ളെന്നും യാത്രക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.