ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്‍റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ സെബസ്ത്യാനോസിന്‍െറ തിരുനാള്‍ ബുധനാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ 5.30 മുതല്‍ ദിവ്യബലി ഉള്‍പ്പെടെ ചടങ്ങുകള്‍ ഉണ്ടാകും. ഉച്ചക്ക് 2.30ന് തിരുനാള്‍ സമൂഹബലിക്ക് മോണ്‍. പയസ് ആറാട്ടുകുളം മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം നാലിന് രൂപം വഹിച്ച് എഴുന്നള്ളത്ത് ആരംഭിക്കും. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന എഴുന്നള്ളത്ത് കടപ്പുറത്തെ കുരിശടിവരെ എത്തിയാണ് ബസിലിക്കയിലേക്ക് മടങ്ങുക. മുത്തുക്കുടകളും വാദ്യഘോഷവും അകമ്പടിയാകും. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ വിവിധയിടങ്ങളില്‍നിന്ന് പ്രത്യേക സര്‍വിസ് നടത്തും. ബസിലിക്കയുടെ തെക്കും വടക്കും പ്രത്യേക ബസ് സ്റ്റാന്‍ഡുകള്‍ സജ്ജമാക്കി. പാര്‍ക്കിങ്ങിനും വിപുല സംവിധാനം ഒരുക്കി. നിയന്ത്രണത്തിനും സൗകര്യങ്ങള്‍ ഒരുക്കാനും പൊലീസിന്‍െറയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം ഉണ്ടാകും. ആരോഗ്യവിഭാഗം ഉള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനവും ലഭ്യമാണ്. ഉത്സവത്തിന് ഒരുക്കം പൂര്‍ത്തിയായതായി ബസിലിക്ക റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.