ആലപ്പുഴ: ജില്ലയില്‍ ശൈശവ വിവാഹങ്ങളുടെ എണ്ണം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ കാര്യക്ഷമമായി ഇടപെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ കൂടിയ ജില്ലാ ശിശുസംരക്ഷണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചൈല്‍ഡ് ലൈനില്‍ മാത്രം എട്ട് കേസുകളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലാണ് ഇത്തരം പ്രവണത കൂടുതലായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. 15 മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ വിവാഹം കഴിക്കുന്നത്. പലപ്പോഴും ഒളിച്ചോടുന്നതിന് പിന്നാലെയാണ് ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത്. പഞ്ചായത്തുതല ശിശുക്ഷേമ സമിതി രൂപവത്കരിച്ച് ബോധവത്കരണം ഉള്‍പ്പെടെ നടപടികള്‍ ശക്തമാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഈ വര്‍ഷം കുട്ടികളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ബോധവത്കരണത്തിന് പ്രാധാന്യം നല്‍കാന്‍ സമിതിയോഗം തീരുമാനിച്ചു. കാണാതായ കുട്ടികളെ കണ്ടത്തൊന്‍ ‘ഓപറേഷന്‍ സ്മൈല്‍’ പദ്ധതിപ്രകാരം ജില്ലയൊട്ടാകെ നിരീക്ഷണവും സന്ദര്‍ശനവും ജനുവരി ഒന്നുമുതല്‍ തന്നെ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. സ്കൂളുകളില്‍ സ്വഭാവവൈകല്യമുള്ള കുട്ടികളെ കണ്ടത്തൊന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വിവിധ വകുപ്പുകളുമായി സഹകരിച്ച് ജില്ലയില്‍ നടക്കുന്ന ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് വ്യക്തമായ രൂപരേഖയുണ്ടാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയുടെ പരിഗണനക്ക് 416 കേസുകള്‍ വന്നതായും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എത്രയും പെട്ടെന്ന് കേസുകള്‍ തീര്‍പ്പാക്കാറുണ്ടെന്നും സമിതിയുടെ പ്രതിനിധി യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എ.ജെ. സാബു ജോസഫ്, ജില്ലാ സാമൂഹികനീതി ഓഫിസര്‍ അനീറ്റ എസ്. ലിന്‍, ജില്ലാ ലേബര്‍ ഓഫിസര്‍ എസ്. ഗോപകുമാര്‍, ജില്ലാ പ്രബേഷന്‍ ഓഫിസര്‍ ജി. വിജയചന്ദ്രന്‍, ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍ സെര്‍ജിയോ കെ. ഫാബിയാന്‍, പ്രൊട്ടക്ഷന്‍ ഓഫിസര്‍മാരായ മഹീദേവി, ജ്യോതിലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.