ചേര്‍ത്തല: തെരുവുനായ്ക്കള്‍ പശുക്കിടാവിനെ കടിച്ചു. നഗരസഭ 15ാം വാര്‍ഡ് മണവേലി കുരിയിക്കല്‍ ഉലഹന്നാന്‍ ജോസഫിന്‍െറ അഞ്ചുമാസം പ്രായമുള്ള പശുക്കിടാവിനാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. പശുക്കളുടെ കൂട്ടക്കരച്ചില്‍കേട്ട് വീട്ടുകാരും നാട്ടുകാരും എത്തിയാണ് നായ്ക്കളെ ഓടിച്ച് പശുക്കുട്ടിയെ രക്ഷിച്ചത്. പുറത്തും നടുവിനും മാരകമായി മുറിവേറ്റു. മൃഗഡോക്ടര്‍ സ്ഥലത്തത്തെി പരിശോധിച്ച് പേവിഷ ഇല്ലാതാക്കാന്‍ കുത്തിവെപ്പ് എടുത്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇതേവീട്ടിലെ 25ഓളം കോഴികളെയും താറാവുകളെയും ഒരു ആടിനെയും നായകള്‍ കൊന്നത്. സമീപവാസികളും തെരുവുനായ് ആക്രമണത്തിന്‍െറ ഇരയായിട്ടുണ്ട്. പ്രദേശത്തെ കാടുപിടിച്ച പുരയിടത്തിലാണ് നായ്ക്കള്‍ കൂട്ടമായി തമ്പടിക്കുന്നതും ആക്രമണം നടത്തുന്നതും. കുട്ടികള്‍ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ നായ്ക്കളുടെ ശല്യം കൂടിവരുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.