മത്സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ പ്രതിനിധി സമ്മേളനം

അമ്പലപ്പുഴ: പുന്നപ്ര ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ തുറമുഖമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. തോട്ടപ്പള്ളിയില്‍ 40,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള തുറമുഖം 90,000 ചതുരശ്രയടി കൂടി വികസിപ്പിച്ച് 1,30,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ തുറമുഖമാക്കും. കടല്‍ക്ഷോഭ മേഖലകളില്‍ പുലിമുട്ട് നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവര്‍ഷം യു.ഡി.എഫ് സര്‍ക്കാര്‍ മത്സ്യമേഖലയെ നിരാകരിച്ചു. തോട്ടപ്പള്ളി തുറമുഖം തുറക്കാന്‍ നടപടി സ്വീകരിക്കാതെ അടച്ചുപൂട്ടി. പുന്നപ്രയിലെ ചെമ്മീന്‍ തോട് കൊണ്ടുള്ള ഗ്ളൂക്കോവിന്‍ ഫാക്ടറി അടച്ചുപൂട്ടി. 74 കുടുംബങ്ങളാണ് കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പെന്‍ഷനില്‍ യു.ഡി.എഫ് കുടിശ്ശിക വരുത്തിയതായും മന്ത്രി ആരോപിച്ചു. മത്സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് എന്‍. സജീവന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂട്ടായി ബഷീര്‍, കെ.കെ. ദിനേശന്‍, സി. ശ്യാംജി, വി.എസ്. മണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.