പാണാവള്ളി സ്റ്റേഷനിലെ താല്‍ക്കാലിക ജെട്ടിയില്‍ ബോട്ടുകള്‍ അടുപ്പിച്ചുതുടങ്ങി

പൂച്ചാക്കല്‍: പാണാവള്ളി ബോട്ട് സ്റ്റേഷനിലെ താല്‍ക്കാലിക ജെട്ടിയില്‍ ബോട്ടുകള്‍ അടുപ്പിച്ചുതുടങ്ങി. ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ അടുത്തിടെ പാണാവള്ളി ബോട്ട് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതിനിടെ യാത്രക്കാര്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ബോട്ടുജെട്ടി നിര്‍മാണം. താല്‍ക്കാലികമായി തടിയില്‍ നിര്‍മിച്ചതാണ് പുതിയ ബോട്ടുജെട്ടി. നാല് ലക്ഷത്തോളമാണ് ചെലവ്. നിലവില്‍ ഇവിടെ ബോട്ടുജെട്ടി ഇല്ലായിരുന്നു. തീരത്തെ കല്‍ക്കെട്ടിനോട് ചേര്‍ത്താണ് ബോട്ട് അടുപ്പിച്ചിരുന്നത്. ഇത് അപകടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബോട്ടുജെട്ടി വേണമെന്ന ആവശ്യം ഉയര്‍ന്നത്. താല്‍ക്കാലികമായി നിര്‍മിച്ച ബോട്ടുജെട്ടിയുടെ ഭാഗത്ത് രാത്രിയില്‍ വെളിച്ചക്കുറവുണ്ടെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ബോട്ട് സ്റ്റേഷനില്‍നിന്നും സര്‍വിസ് നടത്തുന്ന എല്ലാ ബോട്ടുകളുടെയും ഇരുവശത്തും ദിശാ സൂചന ബോര്‍ഡ് സ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു. മുമ്പ് ബോട്ടിന്‍െറ ഒരു വശത്തുമാത്രമാണ് ദിശാസൂചന ബോര്‍ഡ് ഉണ്ടായിരുന്നത്. ഇത് ബോട്ട് മാറിക്കയറുന്നതിന് ഇടയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.