ചാരുംമൂട്: കശുവണ്ടി കോര്‍പറേഷന്‍ ഫാക്ടറികള്‍ ചിങ്ങം ഒന്നിന് തുറക്കുമെന്നും ഇതിനുള്ള നടപടിക്രമം പൂര്‍ത്തിയാവുന്നതായും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മാവേലിക്കര താലൂക്ക് കശുവണ്ടി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു) വാര്‍ഷിക സമ്മേളനം ചാരുംമൂട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആദ്യഘട്ടമായി 900 ടണ്‍ തോട്ടണ്ടി രണ്ടുദിവസത്തിനുള്ളില്‍ കൊല്ലത്തത്തെും. ഓണം കഴിഞ്ഞും കശുവണ്ടി തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ജോലി കൊടുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്. ഓണത്തിനുമുമ്പ് ഫാക്ടറികള്‍ തുറക്കാതിരിക്കാന്‍ സ്വകാര്യ മുതലാളിമാരും സ്ഥാപിത താല്‍പര്യക്കാരും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എല്‍.ഡി.എഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുകയാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കശുവണ്ടി തൊഴിലാളികള്‍ക്ക് ദുരിതകാലമായിരുന്നു. ഒരുവര്‍ഷമായി ഫാക്ടറികള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. പ്രസിഡന്‍റ് സി.എസ്. സുജാത അധ്യക്ഷത വഹിച്ചു. താലൂക്ക് കമ്മിറ്റി ജോയന്‍റ് സെക്രട്ടറി പി. രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. രാഘവന്‍, കെ. മധുസൂദനന്‍, എം.കെ. വിമലന്‍, കെ.വി. രാഘവന്‍, എസ്. അനിരുദ്ധന്‍, കെ.ആര്‍. അനില്‍കുമാര്‍, എം. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അമ്പലപ്പുഴ: കടല്‍ ക്ഷോഭം മൂലം ഭവനരഹിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖം സന്ദര്‍ശിച്ചശേഷം നടന്ന ചര്‍ച്ചക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഗ്രാമപഞ്ചായത്തുകള്‍ സ്ഥലം കണ്ടത്തെിയാല്‍ സ്ഥലത്തിന്‍െറ പണവും വീടുവെക്കാനുള്ള പണവും സര്‍ക്കാര്‍ നല്‍കും. ഭവനനിര്‍മാണത്തിന് നേരത്തേ നല്‍കിയിരുന്ന രണ്ടുലക്ഷം മൂന്നുലക്ഷമായി ഉയര്‍ത്തും. ചെറുമീനുകളെ പിടികൂടുന്ന മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു. പുന്നപ്രയില്‍ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന വള്ളങ്ങളുടെ ഉടമകള്‍ക്ക് ഓരോലക്ഷം രൂപയും മത്സ്യഫെഡ് വഴി സബ്സിഡിയോടുകൂടി വായ്പയും നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.