ഹരിപ്പാട്: സ്ത്രീധനത്തിന്‍െറയും സംശയത്തിന്‍െറയും പേരില്‍ മര്‍ദനം. അസം റൈഫിള്‍സിലെ ജവാനായ യുവാവ് അറസ്റ്റില്‍. കരുവാറ്റ വടക്കുംമുറിയില്‍ സുജിത് ഭവനില്‍ ഭാര്‍ഗവന്‍െറ മകന്‍ സുബിത്ത് കുമാറിനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. സുബിത്തും ഹരിപ്പാട് പിലാപ്പുഴ സ്വദേശിനിയായ യുവതിയും തമ്മില്‍ കഴിഞ്ഞമാസമാണ് വിവാഹം കഴിഞ്ഞത്. അതിനുശേഷം നിരന്തരം സ്ത്രീധനത്തിന്‍െറയും സംശയത്തിന്‍െറയും പേരില്‍ യുവതിയെ സുബിത്ത് മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചിന് യുവതിയെ സ്റ്റീല്‍ റാഡ്, കര്‍ട്ടന്‍ പൈപ്പ്, ബെല്‍റ്റ് എന്നിവ ഉപയോഗിച്ച് മര്‍ദിച്ചെന്നും പൊലീസ് പറഞ്ഞു. മര്‍ദനമേറ്റ് അവശയായ യുവതിയെ മാതാപിതാക്കളും ബന്ധുക്കളുമത്തെി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ദേഹമാസകലം ചതവും കൈക്ക് പൊട്ടലുമുണ്ട്. ചൊവാഴ്ച കരുവാറ്റയില്‍നിന്ന് ഹരിപ്പാട് എസ്.ഐ എസ്.എസ് ബൈജു, എ.എസ്.ഐ കമലന്‍, ശിവപ്രസാദ്, അഞ്ജു എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.