ചേര്‍ത്തലയില്‍ ബൈക്ക് മോഷണം പതിവായി

ചേര്‍ത്തല: നഗരത്തില്‍ ബൈക്ക് മോഷണം പതിവാകുന്നതായി പരാതി. തിരക്കേറിയ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളാണ് മോഷ്ടിക്കുന്നത്. ചൊവ്വാഴ്ചയാണ് അവസാനമായി നഗരത്തില്‍ ബൈക്ക് മോഷണം നടന്നത്. ഗാന്ധിബസാര്‍ ഷോപ്പിങ് കോംപ്ളസ് അങ്കണത്തില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് ഉച്ചക്ക് രണ്ടോടെ മോഷണംപോയി. പട്ടണക്കാട് 11ാം വാര്‍ഡ് വെട്ടക്കല്‍ കല്ലുപുരക്കല്‍ റഫീഖിന്‍െറ ബൈക്കാണ് നഷ്ടപ്പെട്ടത്. എസ്.ബി.ഐ ശാഖയിലേക്ക് പോയി മിനിറ്റുകള്‍ക്കകം തിരിച്ചത്തെിയപ്പോള്‍ ബൈക്ക് കാണാതായി. ഉടമ ചേര്‍ത്തല പൊലീസില്‍ പരാതിപ്പെട്ടു. ബാങ്കിന്‍െറ സി.സി.ടി.വിയില്‍ മോഷ്ടാവിന്‍െറ ദൃശ്യമുള്ളതായാണ് വിവരം. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തെ മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ളക്സ് അങ്കണം, റെയില്‍വേ സ്റ്റേഷന്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷണം പതിവാകുന്നത്. ഇതിനുപിന്നില്‍ വന്‍ റാക്കറ്റ് ഉള്ളതായാണ് സൂചന. കഴിഞ്ഞദിവസം ചേര്‍ത്തല സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവിനെ അര്‍ത്തുങ്കല്‍ പൊലീസ് പിടികൂടിയിരുന്നു. എറണാകുളത്തുനിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതിയായ നെബു പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.