കനാല്‍ ശുചീകരണതൊഴിലാളികള്‍ക്ക് ജോലിയില്‍ റൊട്ടേഷന്‍ സമ്പ്രദായം വേണമെന്ന്

ആലപ്പുഴ: കനാലുകളിലും ബീച്ചിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനിതാ തൊഴിലാളികള്‍ക്ക് ജോലിക്കിടെ റൊട്ടേഷന്‍ സമ്പ്രദായം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം. ഇവരുടെ തൊഴില്‍പരമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഡി.ടി.പി.സിയും കനാല്‍ മാനേജ്മെന്‍റും നടത്തിയ യോഗത്തിലാണ് തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ബഹളംവെച്ചത്. ജില്ലയില്‍ 57 പേരാണ് ബീച്ചിലും വിവിധ കനാല്‍ പ്രദേശങ്ങളിലുമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് ഇവരുടെ പ്രവര്‍ത്തനം. എന്നാല്‍, ചിലര്‍ ജോലിയില്‍ സമയക്ളിപ്തത പാലിക്കുന്നില്ളെന്നും വീടുകളുടെ സമീപത്ത് ജോലിചെയ്യുന്നവര്‍ നേരത്തേ മടങ്ങുന്നുവെന്നും ഉന്നയിച്ച് ഒരുവിഭാഗം തൊഴിലാളികള്‍ എതിര്‍പ്പുമായി രംഗത്തത്തെി. ഇത് ബഹളത്തിനിടയാക്കി. റൊട്ടേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഡി.ടി.പി.സി മാനേജര്‍ മോഹനന്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കനാല്‍ തീരങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ശവക്കോട്ടപ്പാലം മുതല്‍ വഴിച്ചേരിവരെ കനാല്‍ ഭാഗങ്ങളില്‍ വന്‍തോതില്‍ അറവുമാലിന്യം, പ്ളാസ്റ്റിക്് കവറുകള്‍ എന്നിവ തള്ളുന്നതായി തൊഴിലാളികള്‍ പറഞ്ഞു. മാലിന്യങ്ങള്‍ ശേഖരിക്കന്‍ ബിന്നുകള്‍ അനുവദിക്കണം. കാലപ്പഴക്കം മൂലം വീഴാറായിനില്‍ക്കുന്ന മരങ്ങള്‍ ജീവന് ഭീഷണിയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. ജോലിക്കിടെ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് സഹായം ലഭിക്കാറില്ല. ആവശ്യങ്ങളടങ്ങുന്ന അപേക്ഷ തൊഴിലാളികള്‍ അധികൃതര്‍ക്ക് നല്‍കി. കുടുംബശ്രീയില്‍നിന്ന് ദിവസവേതന പ്രകാരം ഡി.ടി.പി.സി നിയമിച്ച തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. കനാല്‍ മാനേജ്മെന്‍റ് സൊസൈറ്റി ഇന്‍ ചാര്‍ജ് കെ.സി. പ്രദീപ്, വിജയ പാര്‍ക്ക് സൂപ്രണ്ട് വാസുദേവന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.