കായംകുളം: ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലംമാറ്റം കായംകുളം നഗരത്തിലെ പദ്ധതിപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചെന്ന് ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍ പറഞ്ഞു. മൂന്നുമാസത്തിനുള്ളില്‍ മൂന്ന് സെക്രട്ടറിമാരെയാണ് മാറ്റിയത്. മുനിസിപ്പല്‍ എന്‍ജിനീയറെയും വെറ്ററിനറി ഡോക്ടറെയും സ്ഥലംമാറ്റിയപ്പോള്‍ കൃഷി ഓഫിസറെ നിയമിച്ചതുമില്ല. ഇത് പദ്ധതികള്‍ നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിച്ചു. നാലുമാസത്തിനുള്ളില്‍ 350 പദ്ധതികളില്‍ 238 എണ്ണം പൂര്‍ത്തീകരിച്ചു. 2013 മുതല്‍ നടപ്പാക്കാതിരുന്ന ലോകബാങ്ക് ഫണ്ട് പദ്ധതി പൂര്‍ണമാക്കി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ജങ്ഷനുകളുടെ വിപുലീകരണം എന്നിവ കോടതി ഇടപെടലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കാരണമാണ് നിര്‍ത്തിവെക്കേണ്ടി വന്നത്. സര്‍ക്കാറിന്‍െറ തെറ്റായ നയം കാരണം മുട്ടക്കോഴി-ഗ്രോബാഗ് വിതരണം നടപ്പാക്കാനായില്ല. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് കാരണമാണ് ചെലവഴിക്കാനാകാത്ത ഫണ്ട് മറ്റുമേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയാതിരുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.