മണ്ണഞ്ചേരി: ഭക്ഷണ കാര്യത്തില്‍ മലയാളി മാറി ചിന്തിച്ചില്ളെങ്കില്‍ കേരളം രോഗങ്ങളുടെ സ്വന്തം നാടായി മാറുമെന്ന് കെ.സി. വേണുഗോപാല്‍ എം.പി അഭിപ്രായപ്പെട്ടു. കെ.പി.സി.സി ഗാന്ധി ഹരിതസമൃദ്ധതിയുടെ ജില്ലാതല ജൈവകൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീടനാശിനി പ്രയോഗം നടത്തിയ കാര്‍ഷിക ഉല്‍പന്നങ്ങളും പുതിയ ഭക്ഷണരീതികളും ആരോഗ്യത്തെക്കാളേറെ രോഗങ്ങളാണ് നമുക്ക് നല്‍കുന്നത്. പച്ചക്കറികളിലെ വിഷാംശം പരിശോധിക്കാന്‍ കേരളം തീരുമാനിച്ചപ്പോള്‍ വലിയ വാര്‍ത്തയാണ് ഇന്ത്യയിലാകമാനമുണ്ടായത്. ഇത് ഗുണകരമായ ചര്‍ച്ചക്ക് വേദിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എം. രവീന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് കലവൂര്‍ ഗോപിനാഥ് 51 ജൈവ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. 250 വീട്ടമ്മമാരുടെ നേതൃത്വത്തില്‍ ജൈവ അടുക്കളത്തോട്ടം നിര്‍മിക്കുന്നതിന് പച്ചക്കറി വിത്ത് വിതരണം ചെയ്തു. ബി. ബൈജു, ജി. മുകുന്ദന്‍പിള്ള, കെ.വി. മേഘനാദന്‍, കെ.ആര്‍. രാജാറാം, ആര്‍. ശങ്കര്‍, സിബി മൂലകുന്നം, പുഷ്പന്‍ കണ്ണംപള്ളി, ശോശാമ്മ ലൂയീസ്, പി. തമ്പി, കുന്നപ്പള്ളി മജീദ്, എം. ഷെഫീക്ക്, പി.ജെ. മോഹനന്‍, ബി. അനസ്, അളപ്പന്‍തറ രവി എന്നിവര്‍ സംസാരിച്ചു. ജെ. ചന്ദ്രബാബു നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.