സംരക്ഷണഭിത്തി തകര്‍ന്ന് കായല്‍ത്തീരം ഇടിയുന്നു

പൂച്ചാക്കല്‍: സംരക്ഷണഭിത്തി തകര്‍ന്ന് കായല്‍ത്തീരം ഇടിയുന്നത് ജനങ്ങള്‍ക്ക് ഭീഷണിയായി. പാണാവള്ളി പഞ്ചായത്തിന് കിഴക്ക് കായലോരത്തെ കരിങ്കല്‍ഭിത്തിയാണ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്നത്. ഇടിഞ്ഞ ഭാഗങ്ങളിലൂടെ കായല്‍ ജലം കരയിലേക്ക് കയറുകയാണ്. തെങ്ങുകളും കടപുഴകി. കായലില്‍നിന്നുള്ള മണല്‍ ഖനനമാണ് കല്‍ക്കെട്ടിന്‍െറ തകര്‍ച്ച പൂര്‍ണതയിലാക്കിയത്. ഇതുകൂടാതെ, കാറ്റിലും കോളിലും പെട്ട് ശക്തമായ തിരകളും അടിക്കുന്നതും നാശത്തിന് കാരണമായി. പാണാവള്ളിയുടെ കിഴക്കുഭാഗത്തെ കായല്‍ പ്രദേശത്തുനിന്ന് വന്‍തോതില്‍ മണല്‍ ഖനനം നടക്കുന്നുണ്ട്. ആഴം കൂടിയതിനെ തുടര്‍ന്ന് കല്‍ക്കെട്ടിനടിയിലെ മണ്ണ് ഒലിച്ചുപോയി. 40 വര്‍ഷം മുമ്പ് നിര്‍മിച്ച കല്‍ക്കെട്ടിലെ ചില കല്ലുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ചില സ്വകാര്യവ്യക്തികള്‍ സ്വന്തംചെലവില്‍ കല്ലുകെട്ടി സംരക്ഷിക്കുന്നുണ്ട്. സാധാരണക്കാരായ തീരവാസികള്‍ക്ക് ഇതിന് കഴിയില്ല. കുട്ടനാട് പാക്കേജില്‍പെടുത്തി സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന് തീരവാസികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാ-ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിയും നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.