ആലപ്പുഴ: മാലിന്യസംസ്കരണ രംഗത്ത് നേട്ടമുണ്ടാക്കുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടും ആലപ്പുഴ നഗരസഭയില്‍ പലഭാഗത്തും ജനങ്ങളുടെ സഹകരണം വേണ്ടത്ര ഇല്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജൈവവും അജൈവവുമായ മാലിന്യം തരംതിരിച്ച് അവ ശേഖരിക്കുന്ന നഗരസഭയുടെ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് നേരത്തേ ഉണ്ടായിരുന്ന ജാഗ്രത ഇപ്പോള്‍ കുറഞ്ഞുവരുന്നു. പ്ളാസ്റ്റിക് മാലിന്യം അഴുക്ക് മാറ്റി എത്തിക്കാതെ മാലിന്യം നിറച്ചുതന്നെ കൊടുക്കുന്നവരുമുണ്ട്. നഗരത്തിലെ 16 സ്ഥലങ്ങളില്‍ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ നഗരവാസികളില്‍ പലരും തയാറാകുന്നില്ല. പഴയതുപോലെ ഗൃഹമാലിന്യവും മറ്റും പ്ളാസ്റ്റിക് കവറുകളിലാക്കിയും ചാക്കുകളിലാക്കിയും നഗരവീഥികളുടെ വശങ്ങളില്‍ തള്ളുന്ന സ്വഭാവത്തിന് കുറവുവന്നിട്ടുണ്ട്. എന്നാല്‍, ഉറവിടത്തില്‍തന്നെ മാലിന്യസംസ്കരണം എന്ന ആശയം വേണ്ടത്ര പ്രചരിച്ചിട്ടുമില്ല. ഇപ്പോഴും ചെറിയ പ്ളാസ്റ്റിക് മാലിന്യകിറ്റുകള്‍ പലയിടങ്ങളിലും നേരം പുലരുംമുമ്പെയും രാത്രിയിലും ജനങ്ങള്‍ക്ക് അസഹനീയമായ രീതിയില്‍ തള്ളുന്നവരുമുണ്ട്. മാലിന്യസംസ്കരണത്തിന്‍െറ ഉദ്ദേശ്യശുദ്ധിയും അത് നല്‍കുന്ന ആരോഗ്യ അന്തരീക്ഷവും മനസ്സിലാക്കി ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കാന്‍ തയാറാകാത്തവരാണ് ഇത്തരം സാമൂഹികവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത്. പല വ്യാപാരസ്ഥാപനങ്ങളിലും കുമിഞ്ഞുകൂടുന്ന പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍ രഹസ്യമായി കത്തിച്ചുകളയുന്ന പ്രവണതയും നഗരത്തിലുണ്ട്. പ്ളാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തങ്ങള്‍ക്ക് ബാധകമല്ളെന്ന മാനസികാവസ്ഥയിലാണ് ഇവര്‍ ഇത്തരം പ്രവൃത്തികള്‍ കാണിക്കുന്നത്. വിദ്യാലയങ്ങളിലൂടെ മാലിന്യസംസ്കരണ ബോധവത്കരണം തുടക്കത്തില്‍ ശക്തമായിരുന്നെങ്കിലും ഇപ്പോള്‍ അതിനും വേണ്ടത്ര ജാഗ്രത ഉണ്ടാകുന്നില്ല. കുട്ടികള്‍തന്നെ അവരവരുടെ വീടുകളിലെ പ്ളാസ്റ്റിക് മാലിന്യം വൃത്തിയാക്കി ശേഖരിച്ച് സംസ്കരണകേന്ദ്രങ്ങളില്‍ എത്തിക്കുന്ന സ്വഭാവത്തിന് തുടക്കത്തില്‍ വലിയ പ്രചാരമായിരുന്നു. ഇതര നഗരസഭകളെ അപേക്ഷിച്ച് ആലപ്പുഴക്ക് നേട്ടം അവകാശപ്പെടാന്‍ കഴിയുമെങ്കിലും കനാല്‍ തീരങ്ങളിലും ഓടകളിലും വിജനമായ തെരുവോരങ്ങളിലും രഹസ്യമായി വീഴുന്ന മാലിന്യ കിറ്റുകള്‍ കാണുമ്പോള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ബോധവത്കരണത്തിന്‍െറ വിജയം എത്രമാത്രമാണെന്ന് വ്യക്തമാകുന്നു. നേട്ടത്തിന്‍െറ കണക്ക് ആപേക്ഷികമാണെങ്കിലും മാലിന്യ സംസ്കരണത്തിന് എത്രമാത്രം ജാഗ്രത ഓരോ വീടും അല്ളെങ്കില്‍ ഓരോ സ്ഥാപനവും കാണിക്കുന്നെന്ന് നിരീക്ഷിക്കാനും നടപടി ഉണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.