സ്റ്റീഫന്‍െറ മരണം: മെഡി. കോളജ് ആശുപത്രിയിലെ അവഗണനമൂലമെന്ന് ബന്ധുക്കള്‍

ആലപ്പുഴ: മത്സ്യത്തൊഴിലാളിയായ സ്റ്റീഫന്‍െറ മരണം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരുടെ അവഗണനമൂലമെന്ന് സ്റ്റീഫന്‍െറ ഭാര്യയും സഹോദരങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരാഴ്ച മുമ്പാണ് വാടക്കല്‍ പുന്നക്കല്‍ വീട്ടില്‍ സ്റ്റീഫന്‍ (54) മരിച്ചത്. മത്സ്യബന്ധനത്തിനിടെ ഉണ്ടായ വയറുവേദന മൂലമാണ് സെപ്റ്റംബര്‍ മൂന്നിന് രാത്രി 10 മണിയോടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിതത്തില്‍ എത്തിച്ച സ്റ്റീഫനെ അവിടെയുണ്ടായിരുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം സര്‍ജറി വിഭാഗത്തിലേക്ക് മാറ്റി. അവിടെയുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഇ.സി.ജി എടുക്കാന്‍ പറഞ്ഞു. ഒരു കുഴപ്പവുമില്ളെന്നും എക്സ്റേ കൂടി എടുത്താല്‍ മതിയെന്നുമായിരുന്നു നിര്‍ദേശം. കുഴപ്പമില്ളെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും സ്റ്റീഫന്‍ വേദനകൊണ്ട് പുളയുകയായിരുന്നു. ഇഞ്ചക്ഷന്‍ എടുത്തെങ്കിലും വേദന കൂടി. ഇ.സി.ജിയിലും എക്സ്റേയിലും പ്രശ്നമില്ളെന്ന് ഡ്യൂട്ടി ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു മരുന്ന് എഴുതിക്കൊടുത്തു. അത് വാങ്ങിക്കൊടുത്തപ്പോള്‍ കുത്തിവെച്ചു. കാര്യങ്ങള്‍ ഇത്രയുമായപ്പോള്‍ രാത്രി ഏറെയായി. രാവിലെ വരുന്ന ഡോക്ടര്‍ നോക്കിക്കോളുമെന്ന് പറഞ്ഞ് അതുവരെ നോക്കിയ ഡോക്ടര്‍ സ്ഥലംവിട്ടു. നാലാം തീയതി രാവിലെ ഡോക്ടര്‍ വന്ന് 10ാം വാര്‍ഡിലേക്ക് മാറ്റി. അവിടെ തറയില്‍ കിടക്കാനായിരുന്നു നിര്‍ദേശിച്ചത്. സ്കാന്‍ ചെയ്യാനും പറഞ്ഞു. സ്കാന്‍ റിപ്പോര്‍ട്ടിലും കുഴപ്പമില്ളെന്നായിരുന്നു മറുപടി. അതിനാല്‍ ചികിത്സയൊന്നും തുടര്‍ന്ന് നല്‍കിയില്ല. എന്നാല്‍ വൈകുന്നേരം ഏഴുമണിയോടെ സ്റ്റീഫന്‍ മരിച്ചു. ആ സമയം അമ്പലപ്പുഴയിലെ എസ്.ഐ അവിടെയത്തെി. സ്റ്റീഫനെ ഐ.സി.യുവിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. എന്തിനാണ് മരിച്ചയാളിനെ മാറ്റുന്നതെന്ന് ബന്ധുക്കള്‍ചോദിച്ചപ്പോള്‍ മരിച്ചെന്ന് നിങ്ങളല്ല ഞങ്ങളാണ് പറയേണ്ടത് എന്നായിരുന്നു ഒരു ഡോക്ടറുടെ മറുപടി. ഒരു പേപ്പറില്‍ ഒപ്പിട്ടുകൊടുക്കാന്‍ ബന്ധുക്കളോട് പറഞ്ഞെങ്കിലും ആരും തയാറായില്ല. വിവരം ഉടന്‍ ജി. സുധാകരന്‍ എം.എല്‍.എയെയും മറ്റു ജനപ്രതിനിധികളെയും അറിയിച്ചു. എം.എല്‍.എ രാത്രി സ്ഥലത്തത്തെി. ക്രൂരമായ ചികിത്സ നിഷേധത്തിന് ഇരയായി സ്റ്റീഫന്‍ മാറിയപ്പോള്‍ പ്രതിഷേധിച്ചവരെ പൊലീസ് കേസില്‍ കുടുക്കുകയായിരുന്നെന്ന് ഭാര്യ ലീല സ്റ്റീഫനും സഹോദരങ്ങളായ യോഹന്നാനും ജയിംസും പറഞ്ഞു. ജനപ്രതിനിധികളായ ടി.എസ്. ജോസഫ്, ശ്യാംകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് സ്റ്റീഫന്‍െറ ബന്ധുക്കള്‍ തങ്ങളുടെ പ്രയാസങ്ങള്‍ പറയാന്‍ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.