ദേശീയപാത അതോറിറ്റി ഓഫിസ് ആക്രമണം: പ്രതിയെ കോടതിയില്‍ ഹാജരാക്കി

കൊച്ചി: കളമശ്ശേരിയിലെ ദേശീയപാത അതോറിറ്റിയുടെ ക്യാമ്പ് ഓഫിസില്‍ ആക്രമണം നടത്തിയ കേസില്‍ രണ്ടാം പ്രതിയെ ചോദ്യംചെയ്യലിന് ശേഷം കോടതിയില്‍ തിരികെ ഹാജരാക്കി. കൊല്ലം ശാസ്തമംഗലം സ്വദേശി രമണനെയാണ് പൊലീസ് ബുധനാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. അതേസമയം, കോടതി ബുധനാഴ്ച ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്ന പത്തനംതിട്ട കുമ്പളാംപൊയ്ക കുഴിപ്പറമ്പില്‍ വീട്ടില്‍ അനൂപിനെ (31) കോയമ്പത്തൂര്‍ പൊലീസ് ഹാജരാക്കിയില്ല. ഇതേതുടര്‍ന്ന് ഇയാളെ ഈമാസം 23ന് ഹാജരാക്കാന്‍ നിര്‍ദേശിച്ച് കോടതി പുതിയ പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു. അനൂപിനെ വ്യാഴാഴ്ച ഹാജരാക്കിയിരുന്നെങ്കില്‍ രമണനോടൊപ്പം ചോദ്യംചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. അനൂപിനെ ഹാജരാക്കാത്തതിനാല്‍ രമണനെ പൊലീസ് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മടക്കുകയായിരുന്നു. നിറ്റ ജലാറ്റിന്‍ കമ്പനിയുടെ പനമ്പിള്ളി നഗറിലെ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവത്തിലും അനൂപും രമണനും പ്രതിയാണ്. കഴിഞ്ഞ ജനുവരി 28നാണ് കളമശ്ശേരിയിലെ ദേശീയപാത അതോറിറ്റിയുടെ ക്യാമ്പ് ഓഫിസിനുനേരെ ആക്രമണമുണ്ടായത്. ആക്രമണസ്ഥലത്തുനിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കണ്ടത്തെിയതോടെയാണ് മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് പിടിയിലായവരിലേക്ക് അന്വേഷണം നീങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.