അമ്പലപ്പുഴ ക്ഷേത്രക്കുളത്തില്‍ മത്സ്യങ്ങള്‍ ചത്തത് വിഷമയ ആല്‍ഗകളുടെ ആധിക്യം മൂലം

കൊച്ചി: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് കാരണം വിഷമയ നീലഹരിത ആല്‍ഗയായ ഓസിലറ്റോറിയയുടെ അനിയന്ത്രിത വളര്‍ച്ചയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) സ്കൂള്‍ ഓഫ് അക്വാകള്‍ച്ചര്‍ ആന്‍ഡ് ടെക്നോളജിയിലെ ശാസ്ത്രസംഘമാണ് കുളത്തിലെ വെള്ളം പരിശോധനക്ക് വിധേയമാക്കിയത്. പായല്‍ വര്‍ഗത്തില്‍പ്പെട്ട സസ്യപ്ളവകങ്ങളില്‍ വിഷമയമായ ആല്‍ഗയാണ് ഓസിലറ്റോറിയ. വെള്ളത്തില്‍ പോഷകവസ്തുക്കള്‍ കൂടുന്നതാണ് ഈ ആല്‍ഗകള്‍ പെരുകാന്‍ പ്രധാന കാരണം. കുളത്തില്‍ അമിതതോതില്‍ ഭക്ഷ്യവസ്തുക്കള്‍ നിക്ഷേപിക്കുന്നതാണ് വെള്ളത്തില്‍ പോഷകഘടകങ്ങള്‍ കൂടുന്നത്. കൂടാതെ, കുളത്തിലെ വെള്ളം പുറത്തേക്ക് ഒഴുകാത്തതും ആല്‍ഗകള്‍ വര്‍ധിക്കാന്‍ കാരണമാണ്. ഒരു മില്ലിലിറ്റര്‍ വെള്ളത്തില്‍ ഒരുലക്ഷത്തി മുപ്പതിനായിരം എണ്ണം ഓസിലേറ്ററുകളെയാണ് കണ്ടത്തെിയത്. ഇത് വളരെ കൂടുതലാണ്. ആല്‍ഗകള്‍ പെരുകുന്നതുമൂലം വെള്ളത്തിലെ ഓക്സിജന്‍െറ അളവ് കുറയുന്നത് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ ഇടയാക്കുന്നു. ഓസിലറ്റോറിയ ആല്‍ഗകള്‍ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അതിലെ മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ല. വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പിന്‍െറ നിര്‍ദേശപ്രകാരം കുഫോസിലെ അസി. പ്രഫസര്‍മാരായ ഡോ. സ്വപ്ന പി. ആന്‍റണി, ഡോ. ബിനു വര്‍ഗീസ്, ഡോ. ലിനോയ് ലിബിനി എന്നിവരാണ് കുളം സന്ദര്‍ശിച്ച് പരിശോധന നടത്തി നിഗമനത്തിലത്തെിയത്. വെള്ളം മാറ്റുകയാണ് ആല്‍ഗകള്‍ കുറക്കാന്‍ പോംവഴി. ഏയ്റേഷന്‍ നല്‍കിയാല്‍ താല്‍ക്കാലികമായി ഓക്സിജന്‍െറ അളവ് നിയന്ത്രിക്കാനാകും. ഭാവിയില്‍ അമിതതോതില്‍ ഭക്ഷ്യവസ്തുക്കള്‍ നിക്ഷേപിക്കുന്നത് നിയന്ത്രിക്കുകയും വെള്ളം പുറത്തേക്കും അകത്തേക്കും ഒഴുകുന്നതിന് സംവിധാനമൊരുക്കുകയും ചെയ്യണമെന്നും വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹേഷും സംഘത്തോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.