വീടുകളില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു

ചാരുംമൂട്: നൂറനാട് അടുത്തടുത്ത രണ്ട് വീടുകളില്‍ മോഷണം. ആറുപവന്‍ സ്വര്‍ണവും 1.17 ലക്ഷം രൂപയും കവര്‍ന്നു. നൂറനാട് മുതുക്കാട്ടുകര അമൃതാലയത്തില്‍ പ്രദീപിന്‍െറ വീട്ടില്‍നിന്നാണ് പണവും നാലുപവനും കവര്‍ന്നത്. മുതുക്കാട്ടുകര വാക്കയില്‍ തെക്കതില്‍ അനില്‍ കുമാറിന്‍െറ വീട്ടില്‍നിന്നാണ് രണ്ടുപവന്‍ ആഭരണങ്ങള്‍ കവര്‍ന്നത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. പ്രദീപിന്‍െറ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അടുക്കളവാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അലമാരയിലാണ് പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത്. അനില്‍ കുമാറിന്‍െറ വീട്ടില്‍ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഭാര്യാമാതാവ് ലക്ഷ്മിക്കുഞ്ഞമ്മയുടെ കഴുത്തില്‍കിടന്ന രണ്ടുപവന്‍െറ മാലയാണ് പൊട്ടിച്ചെടുത്തത്. നൂറനാട് പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.