ആലപ്പുഴ: നഗരസഭാ വാര്‍ഡുകളില്‍ പോരാട്ടത്തിന് വീറും വാശിയും ഏറി. പോളിങ് ദിനം അടുക്കുന്തോറും ശക്തമായ മത്സരമാണ് എല്ലാ വാര്‍ഡിലും. കരുത്തുറ്റ സ്ഥാനാര്‍ഥികളെയാണ് മത്സരങ്ങള്‍ക്ക് മുന്നണികള്‍ ഇറക്കിയിരിക്കുന്നത്. തുമ്പോളിയില്‍ കോണ്‍ഗ്രസിലെ കെ.കെ. നിഷാദും സി.പി.ഐയുടെ യേശുദാസും തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പിയുടെ ജി. മോഹനന്‍, സ്വതന്ത്രനായ ലൂയീസ് എന്നിവരും കരുത്ത് തെളിയിക്കാനുണ്ട്. കൊമ്മാടിയില്‍ സി.പി.ഐയുടെ കെ.ജെ. പ്രവീണും കോണ്‍ഗ്രസിലെ പി. ബിനുവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സി.എം.പിയില്‍നിന്ന് അടുത്തകാലത്ത് കോണ്‍ഗ്രസില്‍ എത്തിയതാണ് ബിനു. ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന് പ്രതീക്ഷിച്ച പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിരാശയിലാണ്. എങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള പ്രചാരണം വാര്‍ഡിലുടനീളമുണ്ട്. എല്‍.ഡി.എഫും പിറകിലല്ല. പൂന്തോപ്പ് വാര്‍ഡില്‍ സി.പി.ഐയുടെ ആര്‍. ഷീബയും കോണ്‍ഗ്രസിലെ സരസ്വതിയും തമ്മിലാണ് പ്രധാന മത്സരം. ഇവിടെ ഗീത രാംദാസാണ് ബി.ജെ.പി സ്ഥാനാര്‍ഥി. സ്വതന്ത്രയായി ആബിദയുമുണ്ട്. കാളാത്ത് വാര്‍ഡില്‍ കോണ്‍ഗ്രസിലെ അംബികാദേവിയും സി.പി.ഐയുടെ പ്രഭ വിജയനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സ്വതന്ത്രരായ ബിന്ദു ദിലീപ്, രാഖി, അഡ്വ. എന്‍. ഷാജിദ എന്നിവരും രംഗത്തുണ്ട്. കൊറ്റംകുളങ്ങര വാര്‍ഡില്‍ സി.പി.ഐയുടെ വി.ആര്‍. ഷൈലജയും കോണ്‍ഗ്രസിലെ സുജാതയുമാണ് പ്രധാനമായി ഏറ്റുമുട്ടുന്നുവര്‍. ബി.ജെ.പിയുടെ പാര്‍വതി സംഗീത്, സ്വതന്ത്രയായ സുജിമോള്‍ എന്നിവരും മുന്നണികള്‍ക്ക് ഭീഷണിയായി രംഗത്തുണ്ട്. പുന്നമടയില്‍ കോണ്‍ഗ്രസിലെ കെ.എ. സാബുവും കേരള കോണ്‍ഗ്രസ് -സെക്കുലറിന്‍െറ പിന്തുണയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.സി. സെബാസ്റ്റ്യനും തമ്മിലാണ് പ്രധാന മത്സരം. ജോസഫ് തോമസ്, ബി.ജെ.പിയുടെ രജീഷ്കുമാര്‍ എന്നിവരും രംഗത്തുണ്ട്. നെഹ്റുട്രോഫി വാര്‍ഡില്‍ സി.എം.പിയുടെ കെ.ആര്‍. രമണനും സി.പി.എമ്മിന്‍െറ ഡി. സലിംകുമാറും ബി.ജെ.പിയുടെ രാധാകൃഷ്ണനും മത്സരരംഗത്തുണ്ട്. തിരുമല വാര്‍ഡില്‍ സി.പി.എമ്മിലെ വി. ജയപ്രസാദും കോണ്‍ഗ്രസിലെ ജി. ഷെജിയും ബി.ജെ.പിയുടെ വി.എസ്. സുഭാഷും തമ്മില്‍ ശക്തമായ മത്സരത്തിലാണ്. സ്വതന്ത്രരായ സണ്ണി, നൗഷാദ്, കബീര്‍ എന്നിവരും രംഗത്തുണ്ട്. ജില്ലാകോടതി വാര്‍ഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ ബി. മെഹബൂബും എല്‍.ഡി.എഫിന്‍െറ മാര്‍ഷല്‍ ജോസഫും തമ്മിലാണ് മത്സരം. അഡ്വ. വി.എസ്. ഉല്ലാസ്നാഥന്‍, രഞ്ജിത്, എസ്. സജിത് എന്നിവരും രംഗത്തുണ്ട്. മുല്ലാത്തുവളപ്പ് വാര്‍ഡിലും ശക്തമായ മത്സരമാണ്. യു.ഡി.എഫിലെ ഷാഹിദാബീവിയും എല്‍.ഡി.എഫിലെ വിജയലക്ഷ്മിയും പി.ഡി.പിയുടെ എസ്. സജീനാമോളും തമ്മിലുള്ള പോരാട്ടത്തിന് ആവേശം കൈവന്നു. വലിയമരം വാര്‍ഡില്‍ സി.പി.ഐയുടെ സജിനയും കോണ്‍ഗ്രസിലെ എസ്. സീനത്തുബീവിയും തമ്മിലാണ് പ്രധാന മത്സരം. ഗീത, ശോഭ എന്നീ സ്ഥാനാര്‍ഥികളും രംഗത്തുണ്ട്. കുതിരപ്പന്തി വാര്‍ഡില്‍ കരുത്തരായ പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് ഇരുമുന്നണിയിലും മത്സരിക്കുന്നത്. സി.പി.ഐ നേതാവും മുമ്പ് കൗണ്‍സിലറുമായ എല്‍ജിന്‍ റിച്ചാര്‍ഡും കോണ്‍ഗ്രസിലെ ഇല്ലിക്കല്‍ കുഞ്ഞുമോനുമാണ് പ്രധാന എതിരാളികള്‍. രണ്ടുപേര്‍ക്കും നഗരത്തില്‍ പൊതുപ്രവര്‍ത്തന പാരമ്പര്യം ഏറെയുണ്ട്. പത്രങ്ങളുടെ ഏജന്‍റ് കൂടിയാണ് എല്‍ജിന്‍ റിച്ചാര്‍ഡ്. ബി.ജെ.പിയുടെ കെ.കെ. പൊന്നപ്പനും അഫ്സലും മറ്റ് സ്ഥാനാര്‍ഥികളാണ്. ഗുരുമന്ദിരം വാര്‍ഡിലും പോരാട്ടം കനത്തതാണ്. നിലവില്‍ ഇരവുകാട് വാര്‍ഡിനെ പ്രതിനിധാനം ചെയ്ത ബഷീര്‍ കോയാപറമ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.ഐയുടെ പി.കെ. ബൈജുവാണ് പ്രധാന എതിരാളി. ബഷീര്‍ കോയാപറമ്പില്‍ നിലവിലുള്ള വാര്‍ഡില്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പുതിയ വാര്‍ഡില്‍ ഗുണംചെയ്യുമെന്നാണ് കോണ്‍ഗ്രസിന്‍െറ പ്രതീക്ഷ. എന്നാല്‍, ഇടത് സാന്നിധ്യം ഉറപ്പാക്കാന്‍ പി.കെ. ബൈജുവിന് കഴിയുമെന്ന് എല്‍.ഡി.എഫും കരുതുന്നു. ബി.ജെ.പിയുടെ വി.ആര്‍. വിനോദും എസ്. നൗഷാദുമാണ് മറ്റ് സ്ഥാനാര്‍ഥികള്‍. മുനിസിപ്പല്‍ സ്റ്റേഡിയം വാര്‍ഡില്‍ സി.പി.എമ്മിന്‍െറ ശ്രീജിത്രയും കോണ്‍ഗ്രസിലെ സോജായും ബി.ജെ.പിയുടെ ലതയും തമ്മില്‍ വാശിയേറിയ മത്സരമാണ്. വട്ടയാല്‍ വാര്‍ഡില്‍ സി.പി.ഐയുടെ ക്ളാരമ്മയും കോണ്‍ഗ്രസിലെ എം. ലൈലാബീവിയും തമ്മിലെ മത്സരത്തില്‍ പ്രചാരണം മൂര്‍ധന്യത്തിലായി. വാടക്കലില്‍ കോണ്‍ഗ്രസിന്‍െറ ജോണ്‍ ബ്രിട്ടോയും സി.പി.എമ്മിലെ നെല്‍സണും തമ്മില്‍ ശക്തമായ മത്സരം നടക്കുകയാണ്. മാര്‍ഷല്‍ ഡിറ്റോ എന്ന സ്ഥാനാര്‍ഥിയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.