ആലപ്പുഴ: ബീഫ് വിവാദം നിസ്സാരമെന്ന് കരുതാന്‍ പറ്റില്ളെന്നും അത് രാജ്യത്ത് ഭീതിജനകമായ അന്തരീക്ഷം ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ജനാധിപത്യ വ്യവസ്ഥിതിക്ക് എതിരായാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്‍െറ അനുമതിയോടെ പലകാര്യങ്ങളും നടക്കുന്നത്. രാജ്യത്തിന്‍െറ പലഭാഗങ്ങളിലും നടക്കുന്ന അക്രമത്തില്‍ ജനം ആശങ്കയിലാണ്. സക്കരിയ ബസാറില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുണ്ടായ വികസനമുന്നേറ്റം മറച്ചുവെച്ചാണ് എല്‍.ഡി.എഫ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഭരണവിരുദ്ധ വികാരം നിലവിലില്ല. ആലപ്പുഴ നഗരസഭയുടെ നിശ്ചലാവസ്ഥ മാറ്റാന്‍ യു.ഡി.എഫ് അധികാരത്തില്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി.സി. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ഇസ്മായില്‍കുട്ടി മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എ.എം. നസീര്‍, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, ചുങ്കം നിസാം, നസീര്‍ പുന്നക്കല്‍, അബ്ദുസ്സലാം ലബ്ബ, എം. കൊച്ചുബാവ, ബാബു ഷരീഫ്, എ.എം. നൗഫല്‍, എ.എ. റസാഖ്, ബി.എ. ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.