അരൂര്‍: തീരദേശ റെയില്‍പാതയില്‍ പുനര്‍ നിര്‍മാണപ്രവര്‍ത്തനം തുടങ്ങി. ആറുമാസം നീളുമെന്ന് സൂചന. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ യാത്രക്കാര്‍ക്ക് ആശങ്ക. എറണാകുളം-ആലപ്പുഴ തീരദേശ റെയില്‍വേയില്‍ അരൂര്‍ ഭാഗത്താണ് പാളം മാറ്റുന്നതുള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 20 വര്‍ഷം കഴിയുമ്പോള്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് റെയില്‍വേയുടെ വ്യവസ്ഥ. എന്നാല്‍, തീരദേശ റെയില്‍വേ 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതില്‍ വിമര്‍ശമുയര്‍ന്നിരുന്നു. പാളങ്ങള്‍ മാറ്റുന്നതിനുപുറമെ പാലങ്ങളുടെ അറ്റകുറ്റപ്പണി, ഉയര്‍ന്ന റെയില്‍വേ പരിസരങ്ങളിലെ മണ്ണൊലിപ്പ് തടയല്‍, മെറ്റല്‍ നിറക്കല്‍ എന്നീ പ്രവൃത്തിയാണ് നടക്കുന്നത്. അരൂര്‍-കുമ്പളം പാലത്തിനരികില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്ന് മണ്ണ് ഇടിയുന്നത് തടയുന്നതിന് കല്‍ക്കെട്ട്, കൂടുതല്‍ മണ്ണുനിക്ഷേപം, പാളം മുതല്‍ വശങ്ങളിലേക്ക് ഒരുമീറ്റര്‍ വീതിയില്‍ മെറ്റല്‍ നിക്ഷേപം എന്നിവ നടത്തും. ഇതിന് കാട് വെട്ടിനീക്കുന്ന ജോലിയാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.