നഗരത്തെ വിറപ്പിച്ച പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടി

മൂവാറ്റുപുഴ: മണിക്കൂറുകളോളം നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പോത്തിനെ ഒ ടുവില്‍ നാട്ടുകാര്‍ പിടിച്ചുകെട്ടി. മൂവാറ്റുപുഴ നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ 9.30 വരെയാണ് വിരണ്ടോടിയ പോത്ത് പരാക്രമം കാണിച്ചത്. മൂന്ന് മോട്ടോര്‍ സൈക്കിളും പോത്ത് കുത്തിമറിച്ചു. പുന്നമറ്റത്തെ കശാപ്പുശാലയില്‍നിന്നാണ് പോത്ത് വിരണ്ടോടിയത്. അറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓടുകയായിരുന്നു. തുടര്‍ന്ന് കോതമംഗലം-മൂവാറ്റുപുഴ റോഡിലൂടെ ഓടിയ പോത്തിന് പിറകെ കശാപ്പുകാരും എത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്ന് കിലോമീറ്ററോളം ഓടിയ പോത്ത് മൂവാറ്റുപുഴ നഗരസഭാ ഓഫിസ് കോമ്പൗണ്ടിലേക്ക് ഓടിക്കയറി. ഇതോടെ പിറകെയത്തെിയ നാട്ടുകാരും കശാപ്പുകാരും ചേര്‍ന്ന് ഗേറ്റ് അടച്ചു. കോമ്പൗണ്ടില്‍വെച്ച് ഇതിനെ പിടികൂടാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഇതിനിടെ, പോത്ത് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ മറിച്ചിട്ടു. നഗരസഭയുടെ കൈവണ്ടികളും മറ്റും ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. ഒടുവില്‍ 9.30ഓടെ പിടിച്ചുകെട്ടുകയായിരുന്നു. തുടര്‍ന്ന് പോത്തിനെ ഓട്ടോയില്‍ കയറ്റി പുന്നമറ്റത്തേക്ക് കൊണ്ടുപോയി. പുന്നമറ്റത്തുനിന്ന് മൂന്ന് കിലോമീറ്ററോളം നഗരത്തിലൂടെ വിരണ്ടോടിയ പോത്തിനെ കണ്ട് നാട്ടുകാര്‍ ഭയന്ന് ഓടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.