അരൂര്‍: അരൂര്‍ മത്സ്യമാര്‍ക്കറ്റിന്‍െറ നിര്‍മാണം ഗ്രാമപഞ്ചായത്തിന്‍െറ പുതിയ ഭരണസമിതിക്ക് വെല്ലുവിളിയാകും. 10 വര്‍ഷങ്ങള്‍ക്കുമുമ്പ് മത്സ്യഫെഡ് അനുവദിച്ച 45 ലക്ഷം രൂപ മുടക്കിയുള്ള നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. പുതിയത് നിര്‍മിക്കുന്നതിനുവേണ്ടി പഴയമാര്‍ക്കറ്റ് പൊളിച്ചുനീക്കുമ്പോള്‍ കച്ചവടം തടസ്സപ്പെടാതിരിക്കാന്‍ താല്‍ക്കാലികമാര്‍ക്കറ്റ് നിര്‍മിച്ചെങ്കിലും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. 17 ലക്ഷം രൂപ മുടക്കിയാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മാലിന്യം അടിഞ്ഞ് ചീഞ്ഞളിയുന്ന പഴയ മാര്‍ക്കറ്റിലാണ് ഇപ്പോഴും കച്ചവടം. വികസനത്തിന്‍െറ കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലെ പൊരുത്തക്കേടിന്‍െറ അടയാളങ്ങളാണ് പഴയമാര്‍ക്കറ്റും താല്‍ക്കാലിക മാര്‍ക്കറ്റും. സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്‍െറ പേരില്‍ മത്സ്യഫെഡ് അനുവദിച്ച തുക പാഴാകുമെന്നാണ് സൂചന. ഇല്ളെങ്കില്‍ പുതിയ പദ്ധതി അംഗീകരിപ്പിച്ച് പുതിയ ഫണ്ട് അനുവദിപ്പിക്കേണ്ടിവരും. താല്‍ക്കാലിക മാര്‍ക്കറ്റ് ലേലം ചെയ്തുനല്‍കിയെങ്കിലും ഉദ്ഘാടനച്ചടങ്ങ് സംഘര്‍ഷത്തിലത്തെുകയായിരുന്നു. ബഹളത്തിനിടെ പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം പ്രഖ്യാപിച്ചെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചില്ല. പ്രവര്‍ത്തിക്കാത്ത ചന്തയിലെ കരാര്‍ തുകയെക്കുറിച്ച തര്‍ക്കവും അടുത്ത ഭരണസമിതിക്ക് തലവേദന സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.