നൂറ്റൊന്നാം വയസ്സില്‍ വോട്ടുചെയ്യാന്‍ റാഹേല്‍

ആലപ്പുഴ: നൂറ്റൊന്നു വയസ്സ് തികഞ്ഞ റേച്ചല്‍ അഗസ്റ്റിന്‍ എന്ന റാഹേല്‍ അമ്മച്ചിയെത്തേടി തുമ്പോളിയിലെ ഒതളശ്ശേരില്‍ വീട്ടില്‍ ബുധനാഴ്ച രാവിലെ അപ്രതീക്ഷിതമായി ഒരു അതിഥിയത്തെി; ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ എന്‍. പത്മകുമാര്‍. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് തെരഞ്ഞെടുപ്പ് വിഭാഗവുമായി ചേര്‍ന്ന് വോട്ടു യന്ത്രം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായാണ് കലക്ടര്‍ എത്തിയത്. ആദ്യം വോട്ട് ചെയ്തത് തുമ്പോളി സ്കൂളിലായിരുന്നെന്ന് റാഹേലമ്മച്ചി കലക്ടറോട് പറഞ്ഞു. ഇത്തവണയും വോട്ട്ചെയ്യുമല്ളോ എന്നു കലക്ടര്‍ പറഞ്ഞപ്പോള്‍ ആ മുഖമൊന്നു വാടി. ‘അടുത്തിടെ വീണ് കാലിലെ അസ്ഥികള്‍ക്ക് ചെറിയപൊട്ടലുണ്ടായി. നടക്കാന്‍ തീരെ വയ്യ’ -അമ്മച്ചി പറഞ്ഞു. അതൊന്നും അമ്മച്ചി പ്രശ്നമാക്കണ്ട. ഞങ്ങള്‍ കസേരയിലിരുത്തി എടുത്തുകൊണ്ടുപോയാണെങ്കിലും വോട്ട് ചെയ്യിക്കാന്‍ സൗകര്യമൊരുക്കുമെന്ന് കലക്ടര്‍ പറഞ്ഞപ്പോള്‍ മുഖത്ത് പുഞ്ചിരി. തുടര്‍ന്ന് പുതിയ വോട്ടുയന്ത്രത്തിന്‍െറ പ്രവര്‍ത്തനം കലക്ടര്‍ വിശദീകരിച്ചു. 12 മക്കളുണ്ടായിരുന്നു. ഭര്‍ത്താവ് അഗസ്റ്റിന്‍ നേരത്തേ മരിച്ചു. മകന്‍ ജാക്സണും മരുമകള്‍ പ്രേമക്കുമൊപ്പമാണ് താമസം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, എ. അരുണ്‍കുമാര്‍, കെ.എസ്. സുമേഷ്, എസ്. ഷിബു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.