ആലപ്പഴ: വിമതശല്യത്തിനെതിരെ കോണ്‍ഗ്രസില്‍ നടപടി തുടരുന്നു. വിമതരായി മത്സരരംഗത്തുള്ളവരും അവരെ പിന്തുണക്കുന്നവരുമായ 21 പേര്‍ക്കെതിരെ ബുധനാഴ്ച ഡി.സി.സി നേതൃത്വം നടപടി സ്വീകരിച്ചു. ഇതില്‍ പലരും പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണ്. കായംകുളം നോര്‍ത് ബ്ളോക്കിലെ കണ്ടല്ലൂര്‍ വാര്‍ഡ് ഒമ്പതില്‍ വി.കെ. സിദ്ധാര്‍ഥന്‍ വിളയില്‍, സുധാകരന്‍ വയലില്‍, വാര്‍ഡ് 14ല്‍ കെ.ജി. ഭാസ്കരന്‍, പത്തിയൂര്‍ മണ്ഡലം വാര്‍ഡ് ഏഴില്‍ വിശ്വനാഥന്‍ കളയ്ക്കാട്ട്, കായംകുളം നോര്‍ത് ടൗണ്‍ വാര്‍ഡ് 38ല്‍ സുധാ സുധാകരന്‍ പടന്നയില്‍, കായംകുളം ടൗണ്‍ സൗത് വാര്‍ഡ് 13ല്‍ സോഹന്‍ദാസ്, വാര്‍ഡ് 14ല്‍ ഹാഷിം സേട്ട്, കരിഷ്മ ഹാഷിം, വാര്‍ഡ് 21ല്‍ ശ്രീലേഖ മുണ്ടയ്ക്കല്‍, വാര്‍ഡ് 22ല്‍ ഹരിദാസന്‍, നാസര്‍ താട്ടണപ്പള്ളീല്‍, വാര്‍ഡ് 25ല്‍ ബാബു. കെ. പനച്ചമൂട്ടില്‍, ബിജു മാളിക പടീറ്റതില്‍, വാര്‍ഡ് 36ല്‍ ഫൗസിയ ബിജു, തൃക്കുന്നപ്പുഴ പഞ്ചായത്ത് വാര്‍ഡ് 11 ല്‍ ഷിബു, ബിന്ദു ഹരി നിവാസ്, വാര്‍ഡ് നാലില്‍ ഷൈല, വാര്‍ഡ് അഞ്ചില്‍ മോഹനന്‍ തിരുമംഗലത്ത്, തഴക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറില്‍ സാം കോശി മാങ്കോയിക്കല്‍, വാര്‍ഡ് 10ല്‍ ലതാ ദിലീപ് എന്നിവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.