ആലപ്പുഴ: പ്രത്യാശ-വിശ്വാസം ‘വെളിച്ചം വീണ്ടും വെളിച്ചം’ എന്ന പേരില്‍ ഇടതുമുന്നണി ജില്ലാ പഞ്ചായത്ത് പ്രകടനപത്രിക പുറത്തിറക്കി. കാര്‍ഷിക മേഖല, കുട്ടനാട് പാക്കേജ്, ശുദ്ധജല പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണം, തരിശുസ്ഥലങ്ങള്‍ കൃഷിചെയ്യല്‍ ജൈവപച്ചക്കറി കൃഷി വ്യാപകമാക്കല്‍, ആരോഗ്യരംഗത്തെ നടപടികള്‍, വിദ്യാഭ്യാസം, അധസ്ഥിത-പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനം എന്നിവയിലൂന്നിയുള്ള വിവിധ പദ്ധതികളാണ് പത്രികയില്‍ വാഗ്ദാനം ചെയ്യുന്നത്. പ്രസ് ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ നേതാവ് ടി.ജെ. ആഞ്ചലോസിന് നല്‍കി സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രകാശനം നിര്‍വഹിച്ചു. ജി. സുധാകരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രതിഭാഹരി, എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ആര്‍. നാസര്‍, ജോസ് കാവനാട് തുടങ്ങിയവര്‍ പങ്കെടുത്തു. യു.ഡി.എഫിന് ജില്ലയില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ജി. സുധാകരന്‍ എം.എല്‍.എ പറഞ്ഞു. വ്യക്തിപരമായി തങ്ങള്‍ ആരെയും ആക്ഷേപിക്കാറില്ല. എന്നാല്‍, വസ്തുതകള്‍ അല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് യു.ഡി.എഫ് നടത്തുന്ന കടന്നാക്രമണം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യം ദയനീയമായി പരാജയപ്പെട്ടു. പല സ്ഥലങ്ങളിലും ബി.ജെ.പിയുടെ വോട്ട് രഹസ്യമായി വാങ്ങുന്നതിനുള്ള നീക്കം യു.ഡി.എഫ് നേതാക്കള്‍ നടത്തുന്നുണ്ട്. തങ്ങള്‍ ജില്ലാ പഞ്ചായത്തില്‍ അധികാരത്തില്‍ വന്നാല്‍ പ്രസ് ക്ളബുമായി സഹകരിച്ച് പരിപാടികള്‍ ആവിഷ്കരിക്കുമെന്ന കെ.സി. വേണുഗോപാലിന്‍െറ പ്രഖ്യാപനം ചട്ടവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇത് തിരുത്തണം. അല്ളെങ്കില്‍ തെരഞ്ഞെടുപ്പ് കമീഷനെയും കലക്ടറെയും സമീപിക്കും. ഫോര്‍ത് എസ്റ്റേറ്റിനെ സ്വാധീനിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സി.പി.ഐ അംഗമായ വൈസ് പ്രസിഡന്‍റും തമ്മിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിച്ചതായി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. അഴിമതി ഉന്നയിച്ചുള്ള വിഷയമല്ല ഉയര്‍ന്നത്. സ്ത്രീ സൗഹൃദ കേന്ദ്രത്തിന് സ്ഥലവും കെട്ടിടവും വാങ്ങുന്നതില്‍ ചട്ടലംഘനം ഉണ്ടായി എന്നാണ് ആരോപണം. അത് അന്വേഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.