ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നതാവ് വി.എസ്. അച്യുതാനന്ദനും വെള്ളിയാഴ്ച ജില്ലയില്‍. മുഖ്യമന്ത്രി എട്ട് യോഗങ്ങളിലും വി.എസ് നാല് യോഗങ്ങളിലും പങ്കെടുക്കും. യു.ഡി.എഫിനുവേണ്ടി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഒരുതവണ ജില്ലയില്‍ എത്തി മടങ്ങി. മുഖ്യമന്ത്രികൂടി എത്തുന്നതോടെ യു.ഡി.എഫിന്‍െറ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂടുമെന്നാണ് പ്രതീക്ഷ. രാവിലെ 9.30ന് രാമങ്കരി, 10.30 ന് ചെങ്ങന്നൂര്‍ വൈ.എം.സി.എ ഹാള്‍, 11. 30ന് നൂറനാട്, ഉച്ചക്ക് 12.30ന് കായംകുളം പാര്‍ക്ക് മൈതാനം, മൂന്നിന് പള്ളിപ്പാട് ചന്ത, നാലിന് അമ്പലപ്പുഴ, അഞ്ചിന് തുമ്പോളി പള്ളി ജങ്ഷന്‍, ആറിന് ചെട്ടികാട് പമ്പ് ഹൗസ്, ഏഴിന് ചേര്‍ത്തല ദേവീക്ഷേത്രത്തിന് വടക്ക് വശം, എട്ടിന് എരമല്ലൂര്‍ എന്നിങ്ങനെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍. ഇടതുമുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വി.എസ് പങ്കെടുക്കുന്ന ഓരോ യോഗത്തിലും പരമാവധി ആളുകളെ അണിനിരത്താനുള്ള തയാറെടുപ്പിലാണ് നേതൃത്വം. രാവിലെ 10ന് വെളിയനാട്, 11ന് പുന്നപ്ര സമരഭൂമി, വൈകുന്നേരം നാലിന് കഞ്ഞിക്കുഴി, അഞ്ചിന് പുന്നപ്ര എന്നിങ്ങനെയാണ് പ്രതിപക്ഷനേതാവ് പങ്കെടുക്കുന്ന യോഗങ്ങള്‍. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി 24നും എസ്. രാമചന്ദ്രന്‍ പിള്ള 26നും ജില്ലയില്‍ എല്‍.ഡി.എഫ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ പ്രചാരണ പര്യടനം 27നാണ്. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കഴിഞ്ഞദിവസം നാല് പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തു. സി.പി.ഐ ദേശീയ, സംസ്ഥാന നേതാക്കള്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി പി.തിലോത്തമന്‍ എം.എല്‍.എ അറിയിച്ചു. ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും 23 , 27 തീയതികളില്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.