ബസ് ജീവനക്കാര്‍ പണിമുടക്കി; യാത്രക്കാര്‍ വലഞ്ഞു

ആലപ്പുഴ: വിദ്യാര്‍ഥികളെ സ്വകാര്യബസില്‍ കയറ്റാതിരുന്നതിനെ ചൊല്ലി തര്‍ക്കം. തര്‍ക്കത്തിനിടെ ബസിന്‍െറ താക്കോല്‍ ഒരുസംഘം ആളുകള്‍ ഊരിയെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സ്വകാര്യബസ് തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്കി. ബുധനാഴ്ച രാവിലെ കാളാത്ത് ജങ്ഷനിലായിരുന്നു പണിമുടക്കിന് ആസ്പദമായ സംഭവം. സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ കയറ്റാന്‍ തയാറായില്ളെന്നാരോപിച്ച് ഒരുസംഘം ആളുകള്‍ മണ്ണഞ്ചേരി-ആലപ്പുഴ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസ് തടയുകയായിരുന്നു. നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനിടെ പ്രതിഷേധവുമായി എത്തിയ ചിലര്‍ ഡ്രൈവറുടെ ഭാഗത്തുകൂടി വണ്ടിയുടെ താക്കോല്‍ ഊരിയെടുക്കുകയായിരുന്നു. താക്കോല്‍ നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ അറിയിച്ചു. സ്ഥലത്തത്തെിയ പൊലീസ് ബസ് തടഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയാറായില്ളെന്നും വാഹനത്തിന്‍െറ താക്കോല്‍ ഊരിയെടുത്തവരെ ചൂണ്ടിക്കാണിച്ചിട്ടും നടപടി സ്വീകരിച്ചില്ളെന്നും ആരോപിച്ചാണ് ജീവനക്കാര്‍ 11 ഓടെ പണിമുടക്കിയത്. സംഭവം സംബന്ധിച്ച് പൊലീസ് മേധാവിക്ക് സംയുക്ത ട്രേഡ് യൂനിയന്‍ പരാതി നല്‍കി. ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് യാത്രക്കാരെ വലച്ചു. മണ്ണഞ്ചേരി-കടപ്പുറം റൂട്ടിലാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.