എയ്ഡ്സ് ദിനാചരണത്തിന് വിവിധ പരിപാടികള്‍

ആലപ്പുഴ: ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസിന്‍െറയും ത്രിതല പഞ്ചായത്തിന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും സാമൂഹിക-സന്നദ്ധ സംഘടകള്‍, ആശാ-അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ലോക എയ്ഡ്സ് ദിനാചരണം ഡിസംബര്‍ ഒന്നിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ഹരിപ്പാട് ജില്ലാ ആശുപത്രിയില്‍നിന്ന് ജില്ലാതല ബോധവത്കരണ റാലി ആരംഭിച്ച് എഴിക്കകത്ത് ജങ്ഷന്‍ വഴി കൗസ്തുഭം ഓഡിറ്റോറിയത്തില്‍ സമാപിക്കും. വിവിധ സ്കൂളുകളിലെ സ്കൗട്ട്, എന്‍.സി.സി, സ്റ്റുഡന്‍റ് കാഡറ്റ് എന്നിവരും ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടകള്‍, ജൂനിയര്‍ ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവരും റാലിയില്‍ പങ്കെടുക്കും. വൈകുന്നേരം മൂന്നിന് ഹരിപ്പാട് ജില്ലാ ആശുപത്രി അങ്കണത്തില്‍ പൊതുസമ്മേളനം നടക്കും. ഉച്ചമുതല്‍ കലാപരിപാടികള്‍, സമ്മാനദാനം, ഏറ്റവും നല്ല റാലിക്ക് സമ്മാനം, പ്രതിജ്ഞ, മറ്റ് കലാപരിപാടികള്‍ എന്നിവ ഉണ്ടാകും. ഇതിനോടുനുബന്ധിച്ച് തിങ്കളാഴ്ച വൈകുന്നേരം എല്ലാ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അതത് പ്രദേശത്തെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ദീപം തെളിക്കല്‍ പരിപാടി സംഘടിപ്പിക്കും. അതത് സൂപ്രണ്ടുമാര്‍ നേതൃത്വം നല്‍കും. ഒന്നിന് എയ്ഡിസിനെക്കുറിച്ച് കൗമാരപ്രായക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിന് സ്കൂളുകളില്‍ പ്രതിജ്ഞയെടുക്കല്‍ ചടങ്ങ് നടത്തും. വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കും. എയ്ഡ്സിനെക്കുറിച്ചും എയ്ഡ്സ് സേവനകേന്ദ്രത്തെക്കുറിച്ചും സാധാരണ ജനങ്ങളില്‍ അവബോധം നല്‍കുന്നതിനായി സ്റ്റേറ്റ് എയ്ഡ്സില്‍നിന്ന് 30 പ്രോഗ്രാം നല്‍കിയിട്ടുണ്ട്. കലാകാരന്മാരെ പ്രത്യേക ട്രെയ്നിങ് നല്‍കി സ്റ്റേറ്റ് എയ്ഡ്സ് സെല്ലില്‍നിന്ന് രണ്ടുടീമിനെ ആലപ്പുഴ ജില്ലക്കായി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 10നകം പ്രസ്തുത പ്രോഗ്രാം ഹരിപ്പാട് ബ്ളോക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കിയോക്സ് സ്ഥാപിച്ച് ലഘുലേഖകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും പഞ്ചായത്ത് പ്രതിനിധികളുടെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ക്ക് സെമിനാര്‍, റാലി, ദീപം തെളിക്കല്‍ എന്നിവ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജമുന വര്‍ഗീസ്, ജി. ശ്രീകല, എ.ഡി.എം ടി.ആര്‍. ആസാദ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.