അരൂര്‍: എഴുപുന്ന മംഗലത്ത് മുറ്റത്തുപാറായി വീട്ടില്‍ മോഷണം. മൂന്നുലക്ഷം രൂപയുടെ നഷ്ടം. ജോര്‍ജ് തരകന്‍െറ വീട്ടിലാണ് മോഷണം നടന്നത്. മോഷണം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അഞ്ചുപവന്‍െറ സ്വര്‍ണാഭണങ്ങള്‍, രത്നക്കല്ല്, 60,000 രൂപ, ലാപ്ടോപ് എന്നിവയാണ് നഷ്ടപ്പെട്ടത്. മൂല്യമേറിയ നിരവധി സാധനങ്ങളുള്ള വീട്ടില്‍നിന്ന് എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന് കണക്കാക്കിവരുന്നതെയുള്ളൂ. ശനിയാഴ്ച പുലര്‍ച്ചെ ജോലിക്കാരി വന്നപ്പോഴാണ് വീട് തുറന്നുകിടക്കുന്നത് കാണ്ടത്. ഉടന്‍ ജോര്‍ജിനെ വിവരം അറിയിച്ചു. ജോര്‍ജ് തരകന്‍െറ കുടുംബം ബന്ധുവിന്‍െറ മകളുടെ കല്യാണത്തിന് വെള്ളിയാഴ്ച അങ്കമാലിയില്‍ പോയിരുന്നു. വിവരമറിഞ്ഞ് തിരിച്ചത്തെുകയായിരുന്നു. വീടിന്‍െറ പിറകിലെ ഓട് മേല്‍ക്കൂര പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ എല്ലാ മുറിയിലും കയറി കണ്ണില്‍ കണ്ടതെല്ലാം വലിച്ചുവാരി ഇട്ടിരിക്കുകയാണ്. അടുക്കളയിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ബിയറും ആഹാരസാധനങ്ങളും അകത്താക്കിയ മോഷ്ടാക്കളില്‍ ഒരാളുടെ കൈയോ കാലോ മുറിഞ്ഞ് രക്തംവാര്‍ന്ന ലക്ഷണവും കാണുന്നുണ്ട്. ഏറെനേരം വീട്ടില്‍ കഴിഞ്ഞ ശേഷമാണ് മോഷ്ടാക്കള്‍ കളവുമുതലുമായി രക്ഷപ്പെട്ടത്. അരൂര്‍ പൊലീസ് കേസെടുത്തു. വിരലടയാളവിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരത്തെി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.