കടപ്പുറത്ത് സംഘം ചേര്‍ന്ന് ആക്രമണം; നാലുപേര്‍ക്ക് പരിക്ക്

ആറാട്ടുപുഴ: കടപ്പുറത്ത് സംസാരിച്ചുകൊണ്ടിരുന്നവര്‍ക്ക് നേരെ മാരകായുധങ്ങളുമായത്തെിയ ആറംഗ സംഘം നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരായ ആറാട്ടുപുഴ കള്ളിക്കാട് മാമ്പൂതയ്യില്‍ രാജേശ്വരന്‍ (48), പോളയില്‍ ബിജു (47), ഡി.വൈ.എഫ്.ഐ വില്ളേജ് ജോയന്‍റ് സെക്രട്ടറി ചാലുങ്കല്‍ വീട്ടില്‍ ദിവ്യേഷ് (32), മാവേലിക്കര ജില്ലാ കൃഷിത്തോട്ടം ജീവനക്കാരന്‍ കൊച്ചേംപറമ്പില്‍ ഷാന്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയും കോണ്‍ഗ്രസുമാണെന്ന് സി.പി.എം ആരോപിച്ചു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ കള്ളിക്കാട് എ.കെ.ജി നഗറിന് തെക്ക് കാവില്‍ ജങ്ഷന് സമീപമാണ് സംഭവം. കടല്‍തീരത്ത് സംസാരിച്ചുനിന്നവര്‍ക്കിടയിലേക്ക് ബൈക്ക് ഓടിച്ചുകയറ്റുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നെന്ന് പറയുന്നു. വടിവാളും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. ദിവ്യേഷിന്‍െറ ഇരുകൈപ്പത്തികള്‍ക്കും വെട്ടേറ്റു. ബിജുവിന്‍െറയും രാജേശ്വരന്‍െറയും വലത് കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷാന് ക്രിക്കറ്റ് ബാറ്റിന് അടിയേറ്റാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ദിവ്യേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തിന്‍െറ പേരില്‍ ബി.ജെ.പി പ്രവര്‍ത്തകരായ കള്ളിക്കാട് കൂടത്തുംചിറയില്‍ സുധീഷ്, പടന്ന പുരയിടത്തില്‍ രഞ്ജിത്ത്, രജനീഷ്, കൊച്ചു ചാലുങ്കല്‍ കുട്ടപ്പന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കള്ളിക്കാട് കൊച്ചുചാലുങ്കല്‍ വിനീഷ്, വള്ളിയില്‍ വിനോദ് എന്നിവര്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. ഇവരുടെ വീടുകള്‍ റെയ്ഡ് ചെയ്തു. പ്രതികളില്‍ ചിലരുടെ മൊബൈല്‍ കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും രാഷ്ട്രീയമില്ളെന്നും ബി.ജെ.പി, കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. എന്നാല്‍, ആക്രമണത്തിന് ഇരയായവരോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ട കാരണങ്ങള്‍ ഇല്ളെന്നും സി.പി.എമ്മിനെ തകര്‍ക്കാന്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ബി.ജെ.പി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ആഭ്യന്തരമന്ത്രിയുടെ തണലില്‍ സി.പി.എമ്മുകാര്‍ക്കെതിരെ ആക്രമണം നടത്തുകയാണെന്നും സി.പി.എം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.