ഒറ്റമശേരി ഇരട്ടക്കൊല: മുഴുവന്‍ പ്രതികളെയും പിടികൂടണം –ആക്ഷന്‍ കൗണ്‍സില്‍

ചേര്‍ത്തല: ഒറ്റമശേരിയില്‍ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ കൊലയാളികളെയെല്ലാം ഉടന്‍ പിടികൂടണമെന്നും മരണപ്പെട്ട ജോണ്‍സണിന്‍െറയും സുബിന്‍െറയും കുടുംബങ്ങളെ സഹായിക്കാന്‍ 29ന് തീരദേശ വാര്‍ഡുകളില്‍നിന്ന് ധനസമാഹരണം നടത്തുമെന്നും അന്ധകാരനഴി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കൊലപാതകത്തിന് കാരണക്കാരായ പ്രതികളെയെല്ലാം പിടികൂടുന്നതില്‍ വീഴ്ചവന്നത് പൊലീസിന്‍െറ അനാസ്ഥ മൂലമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. സംഭവത്തിനുശേഷം മൂന്നുനാള്‍ പ്രതികള്‍ സമീപ പ്രദേശത്തുതന്നെ ഉണ്ടായിട്ടും പിടികൂടാന്‍ സാധിച്ചില്ല. പ്രതികളെ പിടിക്കാന്‍ നടപടി സ്വീകരിക്കാത്തപക്ഷം 30ന് ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ സര്‍ക്ക്ള്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്നും തീരുമാനമായില്ളെങ്കില്‍ നിരാഹാരം ഉള്‍പ്പെടെയുള്ള സമരമുറകളുമായി മുന്നോട്ടുപോകുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായമായി എത്തിക്കണം. അവരുടെ വിധവകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുക്കണം. നാട്ടുകാര്‍ മുന്‍കൂട്ടി ഡിവൈ.എസ്.പിയെ ആക്രമണസാധ്യത അറിയിക്കുകയും പി. തിലോത്തമന്‍ എം.എല്‍.എ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതാണ് കൊലപാതകത്തിന് അവസരം സൃഷ്ടിച്ചത്. ജോണ്‍സണിന്‍െറയും സുബിന്‍െറയും കുടുംബങ്ങളെ സഹായിക്കുന്നതിന് ആറ് തീരദേശ വാര്‍ഡുകളില്‍നിന്ന് സി.ഡി.എസ്, എ.ഡി.എസ് പ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിച്ച് വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരിച്ച് നല്‍കുമെന്നും അവര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.സി. സിദ്ധാര്‍ഥന്‍, ജനറല്‍ കണ്‍വീനര്‍ സി.കെ. മോഹനന്‍, എ.ആര്‍. ബൈജു, സി.എഫ്. സാബു എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.