അവശനിലയില്‍ വീട്ടില്‍ കണ്ട വയോധികനെ ഗാന്ധിഭവന്‍ ഏറ്റെടുത്തു

കായംകുളം: പനയന്നാര്‍ക്കാവ് ദേവീക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ ശരീരം തളര്‍ന്ന് അവശനിലയില്‍ കണ്ട വയോധികനെ ഗാന്ധിഭവന്‍ ഏറ്റെടുത്തു. പുതിയവിള ബ്രാഹ്മണിയില്‍ പുത്തന്‍വീട്ടില്‍ ഗണപതി ഉണ്ണിയെയാണ് (65) ഗാന്ധിഭവന്‍ ഏറ്റെടുത്തത്. പനയന്നാര്‍ക്കാവ് ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ ആരും സംരക്ഷിക്കാനില്ലാതെ ശരീരത്തിന്‍െറ വലതുഭാഗം തളര്‍ന്ന അവസ്ഥയിലാണ് ഗണപതിയെ കണ്ടത്തെിയത്. അയല്‍വാസികളും പരിചയക്കാരുമാണ് ഭക്ഷണവും മറ്റും നല്‍കിയിരുന്നത്. എന്നാല്‍, ഇത് കഴിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം. 25 വര്‍ഷം മുമ്പ് ഗണപതിയെ ഭാര്യ ഉപേക്ഷിച്ചുപോയതാണ്. തുടര്‍ന്ന് ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. രണ്ടുമാസം മുമ്പ് രക്തയോട്ടം സ്തംഭിച്ച് വലതുവശം തളര്‍ന്നു. രോഗം കൂടുതലായതിനെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഇദ്ദേഹത്തിന്‍െറ അവസ്ഥയറിഞ്ഞ് ഉമ്മാശ്ശേരില്‍ മാധവന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗങ്ങളും നാട്ടുകാരും ഗാന്ധിഭവനില്‍ അറിയിക്കുകയായിരുന്നു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍െറ നിര്‍ദേശപ്രകാരം കായംകുളം ബ്ളഡ് ഡൊണേഷന്‍ സെല്‍ ചെയര്‍മാന്‍ മുഹമ്മദ് ഷമീര്‍ ഗണപതി ഉണ്ണിയെ ഏറ്റുവാങ്ങി. കനകക്കുന്ന് അഡീഷനല്‍ എസ്.ഐ പി.ജി. ജോസ്, സി.പി.ഒ സജീഷ്കുമാര്‍, ഗാര്‍ഡ് പ്രസന്നകുമാര്‍, ഉമ്മാശ്ശേരില്‍ മാധവന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് പ്രതിനിധികള്‍ തുടങ്ങിയവരും സ്ഥലത്ത് ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.