വടുതല: മഴയും കാറ്റും ഇടിവെട്ടും മൂലം അരൂക്കുറ്റിയിലും പാണാവള്ളിയിലും വ്യാപക നാശനഷ്ടം. കഴിഞ്ഞരാത്രി പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് വ്യാപകനഷ്ടം സംഭവിച്ചത്. പാണാവള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രവക്കേരിച്ചിറയില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വീടിന്‍െറ മേല്‍ക്കൂരയും തറയും ഭാഗികമായി തകര്‍ന്നു. ഭിത്തികള്‍ക്ക് വിള്ളല്‍ സംഭവിച്ചു. കൂടാതെ, അരൂക്കുറ്റിയിലെയും പാണാവള്ളിയിലെയും വീടുകളിലെയും കടകളിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ പല കടകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. വീടുകളിലെ ഗൃഹോപകരണങ്ങള്‍ ശക്തമായ ഇടിമിന്നലില്‍ നശിച്ചതോടെ സാമ്പത്തികനഷ്ടം സംഭവിച്ചു. മഴ ആരംഭിച്ചതോടെ തകരാറിലായ വൈദ്യുതിബന്ധം മണിക്കൂറുകള്‍ കഴിഞ്ഞാണ് പുന$സ്ഥാപിച്ചത്. വീടുകളില്‍ പഠനം നടത്തിക്കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ ശക്തമായ ഇടിമിന്നലില്‍ ഭീതരായി. പലരുടെയും വീടിന്‍െറ മുന്നില്‍ നിന്ന തെങ്ങുകളിലും ഇടിമിന്നലേറ്റു. നാശനഷ്ടം സംഭവിച്ച വീടുകളില്‍ വില്ളേജ് അധികൃതര്‍ എത്തി തെളിവെടുപ്പ് നടത്തി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.