നാട്ടിലെ താരങ്ങളായി "താഹിറയും മുബാറക്കും'

വടുതല: ബോറടിച്ചിരിക്കുന്നവര്‍ക്ക് അത് മാറ്റാന്‍ വടുതലയില്‍ താഹിറയും മുബാറക്കും റെഡി. ഇവര്‍ തമിഴ്നാട് തേനിയില്‍നിന്ന് വന്ന ആണ്‍, പെണ്‍ കുതിരകളാണ്. അരൂക്കുറ്റി അസര്‍വില്ലയില്‍ ഇബ്രാഹീംകുട്ടിയാണ് നാട്ടുകാരുടെ ബോറടി മാറ്റാന്‍ കുതിരകളെ രംഗത്തിറക്കിയത്. ഇതോടെ മുബാറക്കും താഹിറയും നാട്ടിലെ താരങ്ങളായി മാറുകയും ചര്‍ച്ചാവിഷയമാവുകയും ചെയ്തു. ഇടക്ക് ജങ്ഷനുകളിലേക്ക് കുതിരകളെ കൊണ്ടുവന്നാല്‍ പിന്നെ തിരിച്ചുകൊണ്ടുപോകാന്‍ കുറച്ച് പണിപ്പെടണം. കാരണം, ഇവയെ കാണുന്നവര്‍ തെട്ടും തലോടിയും കുതിരപ്പുറത്ത് കയറിയിറങ്ങിയും വരുമ്പോള്‍ മണിക്കൂറുകളെടുക്കും. ഇപ്പോള്‍ വീട്ടില്‍നിന്ന് പലരും ജങ്ഷനില്‍ വന്ന് ചായ കുടിച്ചുമടങ്ങുന്നത് ഇബ്രാഹീംകുട്ടിയുടെ കുതിരപ്പുറത്താണ്. തമിഴ്നാട്ടില്‍നിന്ന് ഇവയെ കൊണ്ടുവന്നത് മുതല്‍ കുതിരയെ കാണാന്‍ ആളുകളുടെ തിരക്കാണ്. തവിട്, പുല്ല്, മുതിര തുടങ്ങിയവയാണ് ഇവയുടെ ഭക്ഷണം. വടുതല ജെട്ടി ഹുദാ മസ്ജിദിന് സമീപമാണ് ഇപ്പോള്‍ ഇവയെ താമസിപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.