മിനിബസും കാറും കൂട്ടിയിടിച്ച് ഒരുകുട്ടിയടക്കം 10പേര്‍ക്ക് പരിക്ക്

അമ്പലപ്പുഴ: മിനിബസും കാറും കൂട്ടിയിടിച്ച് ഒരുകുട്ടിയടക്കം 10പേര്‍ക്ക് പരിക്ക്. ബസ് യാത്രക്കാരായ തിരുവനന്തപുരം പേരൂര്‍ക്കട ദര്‍ശന്‍ ജയന്‍െറ ഭാര്യ ശോഭ(50), മേലേക്കാട്ടുങ്കല്‍ രാജന്‍െറ ഭാര്യ ശോഭന (51), നന്ദനത്തില്‍ പുരുഷോത്തമന്‍െറ ഭാര്യ കുമാരി(48), മോഹനന്‍െറ ഭാര്യ പത്മിനി(45), ബിജുവിന്‍െറ ഭാര്യ സുമ(28), സുരേന്ദ്രന്‍െറ ഭാര്യ ഉഷാകുമാരി(48), ശാലിനി(29), മകള്‍ നന്ദന(എട്ട്) പരേതനായ അപ്പച്ചന്‍െറ ഭാര്യ കൃഷ്ണമ്മ(60), കാര്‍ യാത്രക്കാരിയായ ഇടപ്പള്ളി പുതുശ്ശേരിയില്‍ മുജീബിന്‍െറ ഭാര്യ മിറാസ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദേശീയപാതയില്‍ പുറക്കാട് പമ്പിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരം പേരൂര്‍ക്കടയിലേക്ക് പോവുകയായിരുന്ന മിനിബസ് എതിരെ പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രക്കാരി മിറാസിന്‍െറ നില ഗുരുതരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.