എഴുപുന്നയില്‍ രാജന്‍ പി. ദേവിന്‍െറ സ്മരണാര്‍ഥം നാടകമേള നാളെ മുതല്‍

അരൂര്‍: നടന്‍ രാജന്‍ പി. ദേവിന്‍െറ സ്മരണാര്‍ഥം എഴുപുന്നയില്‍ നാടകമേള സംഘടിപ്പിക്കുന്നു. തണല്‍ പുരുഷ സ്വയംസഹായ സംഘത്തിന്‍െറ നേതൃത്വത്തില്‍ 25 മുതല്‍ 29 വരെ നീണ്ടകര സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി അങ്കണത്തിലാണ് നാടകമേള. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജനറല്‍ കണ്‍വീനര്‍ എം.എ. ലാലു, സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരക്കല്‍ എന്നിവര്‍ പറഞ്ഞു. മേളയില്‍ നാടകരംഗത്തെ വിവിധ കലാകാരന്‍മാരെ ആദരിക്കും. എ.എം. ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നടന്‍ ജയന്‍ ചേര്‍ത്തല മുഖ്യാതിഥിയായിരിക്കും. പ്രശസ്ത നാടക സംവിധായകന്‍ കെ.എം. ധര്‍മനെ ചടങ്ങില്‍ ആദരിക്കും. തിരുവനന്തപുരം മലയാള നാടകവേദിയുടെ ‘നാരങ്ങാമിഠായി’യാണ് ആദ്യനാടകം. 26ന് കാഞ്ഞിരപ്പള്ളി അമലയുടെ നീതിസാഗരം, 27ന് ചേര്‍ത്തല ജൂബിലിയുടെ അമേരിക്കനച്ചായന്‍ ഡീസന്‍റ് മുക്ക് പി.ഒ, 28ന് കൊല്ലം ആവിഷ്കാരയുടെ കുഴിയാനകള്‍, 29ന് ആലപ്പുഴ ഭാരത് കമ്യൂണിക്കേഷന്‍െറ മഴവില്ല് പൂക്കുന്ന ആകാശം. ദിവസവും വൈകുന്നേരം ഏഴിനായിരിക്കും നാടകങ്ങള്‍. പ്രവേശം സൗജന്യമാണ്. 29ന് വൈകുന്നേരം 6.30ന് നടക്കുന്ന സമാപന സമ്മേളനം സിനിമാ സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്യും. എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്യാമളകുമാരി അധ്യക്ഷത വഹിക്കും. നാടകരംഗത്തെ കലാകാരന്മാരായ തങ്കപ്പന്‍ നായര്‍, മുരളീധരമേനോന്‍, എഴുപുന്ന സഹദേവന്‍, ബാബു എഴുപുന്ന, എം.കെ. ജോസഫ് എന്നിവരെ ആദരിക്കും. വേദി ഒഴിയുന്ന നാടകങ്ങളെ തിരിച്ചുകൊണ്ടുവരുക, മൂല്യാധിഷ്ഠിത സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുക, നാടക കലാകാരന്മാരെ ആദരിക്കുക, നാടക കലയിലേക്ക് പുത്തന്‍ തലമുറയെ അടുപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.